പടക്ക വിപണിയിലും എമ്പുരാൻ ട്രെൻഡ്;ഓൺലൈൻ വിൽപ്പന തളർത്തുന്നു


കണ്ണൂർ : വിഷുവിനെ വരവേൽക്കാൻ കണ്ണൂരുകാർക്ക് പടക്കങ്ങൾ ഒഴിച്ചു. കൂടാനാവാത്തതാണ്. കോടികളുടെ കച്ചവടമാണ് ഓരോ വിഷു സീസണിലും നടക്കുന്നത്. വൈവിധ്യങ്ങളാണ് പടക്ക വിപണയിടെ ആകർഷണം . പരമ്പരാഗത ശിവകാശി പടക്കങ്ങൾക്കൊപ്പം ചൈനീസ് പടക്കങ്ങളും മാർക്കറ്റിൽ സുലഭമാണ്. കുട്ടികളെ ആകർഷിക്കുന്ന ന്യൂ ജനറേഷൻ പടക്കങ്ങളാണ് ഇതിൽ കൂടുതലും. എമ്പുരാൻ മുതൽ കാന്തര വരെയാണ് പടക്കവിപണിയിലെ ഇത്തവണത്തെ ട്രെൻഡ്.
വിഷു കളറാക്കാൻ പടക്ക വിപണികളും എങ്ങും സജീവമാണ്. .നാടിൻ്റെ ട്രെൻ്റിനനുസരിച്ച് എംബുരാനും തഗ് ലൈഫും, കാന്താരയും പബ്ജിയും. സച്ചിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് ഓർമ്മിച്ച് ടി-20 യും ഇത്തവണ വിപണിയിലുണ്ട്. കുട്ടികളെ ഉൾപ്പെടെ തങ്ങളുടെ ഇഷ്ട ഐറ്റങ്ങൾ തേടി കടകളിലെത്തിക്കുന്നതിനായി കിടിലൻഓഫറും സമ്മാന കൂപ്പൺ പദ്ധതികളും കടയുടമകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

200 മുതൽ 7500 വരെ വിലവരുന്ന പടക്കങ്ങൾ വിപണിയിലുണ്ട്. ഇതു ദിവസങ്ങളോളം പൊട്ടിക്കാൻ ഇഷ്ടപ്പെടുന്ന പടക്ക ഭ്രാന്തൻമാരുമുണ്ട്.എന്നാൽഅപകടം ഒഴിവാക്കി ആഘോഷം തകൃതിയാക്കുന്ന ഫാൻസി പടക്കങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൻ. ഏറെചെറിയ തുകക്ക് പടക്കം വാങ്ങുന്നവർ കുറവാണെന്നും ആഘോ ഷിക്കാൻ മലയാളി വിട്ടുവിഴ്ചക്കും തയ്യാറല്ല എന്നതുമാണ് പടക്കവിപണിയിലെ തിരക്കുകൾ സൂചിപ്പിക്കുന്നത് എന്നാൽ ഇക്കുറി ഓൺലൈൻ പടക്ക വിൽപ്പന പിടി മുറുക്കിയത് വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. അനധികൃതമായി പടക്കങ്ങൾ കടത്തി കൊണ്ടുവന്ന് വിൽക്കുന്നതിനെതിരെ പൊലിസ് റെയ്ഡ് നടത്തുന്നുണ്ടെങ്കിലും തടയാൻ കഴിയിന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത് പതിവുപോലെ ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇക്കുറിയും ആവശ്യക്കാരേറെ. ഇതിനൊപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പടക്കങ്ങളും വിപണി കയ്യടക്കുകയാണ്.
വിലയിൽ മുൻ വർഷത്തേക്കാൾ വലിയ വർധനയില്ലെന്നതും വൈവിധ്യമാർന്ന പുതിയതരം പടക്കങ്ങൾ ഉണ്ടെന്നതും പ്രത്യേകതയാണ്. പ്രത്യേക തരം നിലചക്രം പെൻസിൽ വിവിധ വർണ്ണങ്ങളിൽ കത്തുന്ന കമ്പിത്തിരിഎന്നിവയാണ് ഇത്തവണത്തെ പുതുമയാർന്ന പടക്കങ്ങൾ.
പതിവുപോലെ കുട്ടികളുടെ പ്രിയപ്പെട്ട പൂത്തിരിയും കമ്പിത്തിരിയും വിവിധ ഇനങ്ങളിൽ വിപണിയിലുണ്ട്. മാലപ്പടക്കം, ചക്രം, കയർ, തുടങ്ങിയ പതിവു താരങ്ങളും ഒപ്പമുണ്ട്.