ഇലോണ്‍ മസ്‌കിന്റെ കമ്പനിയില്‍ ഇന്ത്യക്കാര്‍ക്ക് ജോലി നേടാന്‍ സുവര്‍ണാവസരം, ലക്ഷങ്ങളുടെ ശമ്പളത്തോടെ ടെസ്ലയില്‍ ജോലി ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

Tesla India
Tesla India

ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ടെസ്ല ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും സുസ്ഥിര ഊര്‍ജ്ജ സംരക്ഷണത്തില്‍ സംഭാവനകള്‍ നല്‍കുന്നതിനും ഭാഗമാകാന്‍ ഇതിലൂടെ സാധിക്കും.

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ലയില്‍ ജോലി ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോഴിതാ, വിവിധ മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അവസരങ്ങള്‍ തുറന്നുവെക്കുകയാണ് ടെസ്ല.

ടെസ്ല ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും സുസ്ഥിര ഊര്‍ജ്ജ സംരക്ഷണത്തില്‍ സംഭാവനകള്‍ നല്‍കുന്നതിനും ഭാഗമാകാന്‍ ഇതിലൂടെ സാധിക്കും.

മികച്ച കഴിവുകളും സാങ്കേതിക വൈദഗ്ധ്യവും നവീകരണത്തോടുള്ള അഭിനിവേശവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്ല മുന്‍ഗണന നല്‍കുന്നു. അക്കാദമിക് യോഗ്യതകള്‍ ഒരു പ്രധാന പങ്ക് വഹിക്കുമ്പോള്‍, അനുഭവവും സര്‍ഗ്ഗാത്മകതയും ഉള്ളവര്‍ക്ക് ജോലി സാധ്യത ഏറെയാണ്. എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഡിസൈന്‍, ബിസിനസ് ഓപ്പറേഷന്‍സ്, ടെക്‌നിക്കല്‍ റോളുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ കമ്പനിയില്‍ ഒഴിവുകളുണ്ട്.

ടെസ്ലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഓരോ ജോലിയുടേയും യോഗ്യതാ മാനദണ്ഡം മനസ്സിലാക്കി അപേക്ഷിക്കുക മാത്രം ചെയ്താല്‍ മതിയാകും. ഇന്ത്യയില്‍ ടെസ്ലയില്‍ ലഭ്യമായ ജോലി ഓഫറുകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗ്, മാനുഫാക്ചറിങ്

ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എഞ്ചിനീയര്‍മാരെയും നിര്‍മ്മാണ വിദഗ്ധരെയും വളരെയധികം ആശ്രയിക്കുന്നു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ പ്രത്യേക അറിവുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിനായി അപേക്ഷിക്കാം.

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.

മെക്കാനിക്കല്‍ എഞ്ചിനീയര്‍

മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍

കമ്പ്യൂട്ടര്‍ സയന്‍സിലോ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗിലോ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.

റോബോട്ടിക്‌സ് എഞ്ചിനീയര്‍

റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദം.

മാനുഫാക്ചറിംഗ് സ്‌പെഷ്യലിസ്റ്റ്

ഇന്‍ഡസ്ട്രിയല്‍ അല്ലെങ്കില്‍ മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗില്‍ ബിരുദം.

സപ്ലൈ ചെയിന്‍ മാനേജര്‍

ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ ലോജിസ്റ്റിക്‌സിലോ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ എംബിഎ.

അക്കൗണ്ടിംഗ്

ഫിനാന്‍സ്, അക്കൗണ്ടിംഗ്, അല്ലെങ്കില്‍ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.

മാര്‍ക്കറ്റിംഗ്

മാര്‍ക്കറ്റിംഗിലോ ബിസിനസ്സിലോ ബിരുദം.

ഡിസൈനര്‍

ഇന്‍ഡസ്ട്രിയല്‍ അല്ലെങ്കില്‍ പ്രൊഡക്റ്റ് ഡിസൈനില്‍ ബിരുദം.

ഗ്രാഫിക് ഡിസൈനര്‍

ഗ്രാഫിക് ഡിസൈനിലോ വിഷ്വല്‍ കമ്മ്യൂണിക്കേഷനിലോ ബിരുദം.

മെയിന്റനന്‍സ് ടെക്‌നീഷ്യന്‍

എച്ച്വിഎസി, മെക്കാട്രോണിക്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ സിസ്റ്റങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ അസോസിയേറ്റ് ബിരുദം.

ബാറ്ററി ടെക്‌നീഷ്യന്‍

കെമിസ്ട്രിയിലോ ഇലക്ട്രോണിക്‌സിലോ സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ അസോസിയേറ്റ് ബിരുദം.

ടെസ്ല അതിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ലിങ്ക്ഡ്ഇന്‍, ജോബ് പോര്‍ട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയിലൂടെ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. ടെസ്ലയുടെ കരിയര്‍ പേജ് സന്ദര്‍ശിച്ച് ഇന്ത്യയിലെ ജോലിക്ക് അപേക്ഷിക്കാം.

Tags