സ്വര്‍ണക്കടത്തില്‍ കേരള സര്‍ക്കാരിനെ കുടുക്കാന്‍ ശ്രമിച്ച ഇഡി ഉദ്യോഗസ്ഥന്‍, കൈക്കൂലി വാങ്ങി പുറത്തായി, മാധ്യമങ്ങള്‍ക്ക് മസാല കഥകള്‍ ചോര്‍ത്തി നല്‍കിയത് ഇതേ രാധാകൃഷ്ണന്‍
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുകയാണ് ചെയ്തത്. കൈക്കൂലി വാങ്ങല്‍, റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തല്‍, സെന്‍സിറ്റീവ് ഓപ്പറേഷണല്‍ വിശദാംശങ്ങള്‍ ലീക്ക് ചെയ്യല്‍, ഡ്യൂട്ടി ലാപ്‌സ് എന്നിവയാണ് പ്രധാന കാരണങ്ങള്‍.
കൊച്ചി: 2020-ലെ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ കൈക്കൂലി ആരോപണങ്ങളെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുകയാണ് ചെയ്തത്. കൈക്കൂലി വാങ്ങല്‍, റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തല്‍, സെന്‍സിറ്റീവ് ഓപ്പറേഷണല്‍ വിശദാംശങ്ങള്‍ ലീക്ക് ചെയ്യല്‍, ഡ്യൂട്ടി ലാപ്‌സ് എന്നിവയാണ് പ്രധാന കാരണങ്ങള്‍.
tRootC1469263">തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 30 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതാണ് രാധാകൃഷ്ണന്‍ അന്വേഷിച്ച കേസിന്റെ തുടക്കം. പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തു. കേസ് രാഷ്ട്രീയ വിവാദമായി മാറി, കാരണം സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി.
കേസിന്റെ അന്വേഷണത്തില്‍ പ്രധാന പങ്ക് വഹിച്ച രാധാകൃഷ്ണന്‍ കൊച്ചി ഇഡി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. അദ്ദേഹം സ്വപ്ന സുരേഷിനെയും ശിവശങ്കറിനെയും ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിനിടെ കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നു. പ്രതികളെ മാനസികമായി സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രിയെ പരാമര്‍ശിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.
കേസ് അന്വേഷണത്തിനിടെ, ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളെ മാനസികമായി പീഡിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി കുടുക്കാന്‍ ശ്രമിച്ചുവെന്ന് കേരള പൊലീസ് ആരോപിച്ചു. 2020-ല്‍ കേരള പൊലീസ് ഇഡി ടീമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വപ്ന സുരേഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
സ്വര്‍ണക്കടത്ത് കേസ് സജീവമായിരിക്കെ മാധ്യമങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ തുടരെയെത്തിയത് രാധാകൃഷ്ണന്‍ വഴിയായിരുന്നു. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ നേരത്തെ ചോര്‍ത്തി നല്‍കിയത് മാധ്യമങ്ങള്‍ക്ക് ചേസിങ് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അവസരം നല്‍കി. പ്രതികളുടെ മൊഴികളെന്ന രീതിയില്‍ പുറത്തുവന്നതും രാധാകൃഷ്ണന്‍ വഴിയാണെന്ന് ആരോപണമുണ്ടായിരുന്നു.
രാധാകൃഷ്ണന്റെ പുറത്താക്കലിന്റെ പ്രധാന കാരണങ്ങളിലൊന്ന് റെയ്ഡ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നതാണ്. കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നപ്പോള്‍ മധ്യസ്ഥരിലൂടെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച പരാതികള്‍ 2025-ല്‍ വിജിലന്‍സിന് കംപ്ലെയിന്റായി ലഭിച്ചു, തുടര്‍ന്ന് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (സിഎടി) അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പോലുള്ള മറ്റ് കേസുകളിലും രാധാകൃഷ്ണന്‍ ഇടപെട്ടിരുന്നു. സംഭവം ഇഡി അന്വേഷണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
.jpg)


