ബിബിസിയും ദി ഗാര്‍ഡിയനും പുകഴ്ത്തിയ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ യുഡിഎഫ് ഭയക്കുന്നതെന്തിന്? മന്ത്രി മുരളീധരന്റെ നീക്കത്തിനെതിരെ ജനരോഷം
കോടിക്കണക്കിന് ഭക്ഷണ പൊതികള്‍ ഇതിനകം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും ഡിവൈഎഫ് യുടെ ഒരോ മേഖലയ്ക്കാണ് പൊതിച്ചോര്‍ വിതരണത്തിന് ഉത്തരവാദിത്തം.
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന 'ഹൃദയപൂര്‍വം' എന്ന പേരിലുള്ള പൊതിച്ചോര്‍ വിതരണ പദ്ധതി അനുവദിക്കില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ ജനരോഷം കടുക്കുന്നു.
വീടുകളില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷണം ശേഖരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യുന്ന ഈ മോഡല്‍ ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചെലവ് കുറഞ്ഞതും സാമൂഹിക ഐക്യത്തിന് ഉദാഹരണവുമാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം.
2017-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് തുടങ്ങിയ പദ്ധതി ഇപ്പോള്‍ സംസ്ഥാനത്തെ 70-ലധികം സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും തുടരുന്നു. ദിവസവും 40,000 മുതല്‍ 50,000 വരെ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.
കോടിക്കണക്കിന് ഭക്ഷണ പൊതികള്‍ ഇതിനകം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസവും ഡിവൈഎഫ്‌ഐയുടെ ഒരോ മേഖലയ്ക്കാണ് പൊതിച്ചോര്‍ വിതരണത്തിന് ഉത്തരവാദിത്തം. രാഷ്ട്രീയമോ ജാതിമതഭേദമോ ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഇതിനോട് സഹകരിക്കുന്നു.
വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണപൊതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശേഖരിച്ച് ആശുപത്രികളിലെത്തിക്കുന്നു. ഇവിടെവെച്ച് ഇത് വിതരണം ചെയ്തശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങുന്നത്.
ദി ഗാര്‍ഡിയന്‍ 2023ല്‍ ഇതേക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ ഈ പദ്ധതി ദാരിദ്ര്യം മാത്രമല്ല, ജാതി-മത വിവേചനവും അതിജീവിക്കാന്‍ സഹായിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീടുകളില്‍ നിന്നുള്ള ഭക്ഷണം സാമൂഹിക തലത്തില്‍ ഐക്യം സൃഷ്ടിക്കുന്നു. ചെലവില്ലാതെ, കമ്മ്യൂണിറ്റി കിച്ചന്‍ ഇല്ലാതെ നടപ്പാക്കുന്ന മോഡല്‍ പ്രശംസനീയമാണെന്ന് ഹൈലൈറ്റ് ചെയ്തു. ബിബിസിയും ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പരിപാടിയെ പുകഴ്ത്തി.
വര്‍ഷങ്ങളായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായ ഭക്ഷണ വിതരണമാണ് ഇനി അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആരു വിചാരിച്ചാലും പൊതിച്ചോര്‍ വിതരണം തടയാനാകില്ലെന്ന് ഡിവൈഎഫ്‌ഐയും വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

