ദുബായിലെ യാചകനും കോടീശ്വരന്‍, ആഡംബര കാറുകളും ലക്ഷങ്ങളുടെ ആസ്തിയും, പകല്‍ യാചകനായശേഷം വേഷം മാറി വാഹനത്തില്‍ തിരിച്ചുപോകും, കൈയ്യോടെ പൊക്കി പോലീസ്
പൊതുജനങ്ങളുടെ സഹതാപം മുതലെടുത്ത് കെട്ടുകഥകളും വികാരപരമായ അഭ്യര്‍ത്ഥനകളും ഉപയോഗിച്ചാണ് ഇയാള്‍ ഭിക്ഷയാചിച്ചിരുന്നതെന്ന് സസ്‌പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അല്‍ ശംസി പറഞ്ഞു.
ദുബായ്: റമദാന്‍ മാസത്തിലെ ഉദാരതയെ മുതലെടുത്ത് ഭിക്ഷാടനം നടത്തിയ ഒരു വ്യക്തിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സ്വന്തമായി മൂന്ന് ആഡംബര കാറുകളുണ്ടെന്നും വന്‍ തുക സമ്പാദിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
പൊതുജനങ്ങളുടെ സഹതാപം മുതലെടുത്ത് കെട്ടുകഥകളും വികാരപരമായ അഭ്യര്‍ത്ഥനകളും ഉപയോഗിച്ചാണ് ഇയാള്‍ ഭിക്ഷയാചിച്ചിരുന്നതെന്ന് സസ്‌പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു. പകല്‍ സമയത്ത് യാചക 'ഷിഫ്റ്റ്' പൂര്‍ത്തിയാക്കിയ ശേഷം, രൂപം മാറി ആഡംബര വാഹനത്തില്‍ പോകുകയായിരുന്നു.
tRootC1469263">ദുബായ് പോലീസിന്റെ ഭിക്ഷാടന വിരുദ്ധ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് അറസ്റ്റ്. റമദാനിലെ ആദ്യ ആഴ്ചയില്‍ മാത്രം വിവിധ ദേശീയതകളില്‍പ്പെട്ട 26 ഭിക്ഷാടകരെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അറസ്റ്റിലായവരില്‍ ഏകദേശം 90 ശതമനവും വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവരാണെന്നും റമദാനിലെ ഉദാരത മുതലെടുക്കാന്‍ മനഃപൂര്‍വം തിരഞ്ഞെടുത്തതാണെന്നും പോലീസ് പറയുന്നു. ചിലരുടെ പക്കലില്‍ ആയിരക്കണക്കിന് ദിര്‍ഹം പണം കണ്ടെടുത്തു. മറ്റൊരു സംഭവത്തില്‍ ഒരാള്‍ക്ക് 25,000 ദിര്‍ഹം ഉണ്ടായിരുന്നിട്ടും ഭിക്ഷയാചിക്കുകയായിരുന്നു.
യുഎഇ ഫെഡറല്‍ ലോ നമ്പര്‍ 9 ഓഫ് 2018 പ്രകാരം ഭിക്ഷാടനത്തിന് മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹം പിഴയും ശിക്ഷയുണ്ട്. സംഘടിത ഭിക്ഷാടന നെറ്റ്വര്‍ക്കുകള്‍ക്കോ വിദേശത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്കോ ആറ് മാസം തടവും 1 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം.
ഭിക്ഷാടനം ഇല്ലാത്ത സമൂഹം എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ക്യാമ്പെയ്ന്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപിച്ചാണ് നടത്തുന്നത്. ദുബായിയുടെ പൊതു ഇമേജ് സംരക്ഷിക്കാനും വഞ്ചനാപരമായ രീതികള്‍ തടയാനുമാണ് ലക്ഷ്യം.
ഭിക്ഷാടകരെ കണ്ടാല്‍ ഔദ്യോഗിക ഹെല്‍പ്പ്ലൈനുകളിലൂടെയോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഡൊണേഷന്‍ അഭ്യര്‍ത്ഥനകളുമായി ബന്ധപ്പെടരുതെന്നും ലൈസന്‍സുള്ള ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ വഴി മാത്രം സംഭാവന നല്‍കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റമദാനിന്റെ ഉദാരതയെ ചൂഷണം ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ വര്‍ധിച്ചുവരികയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
.jpg)


