തലശേരിയിൽ ഡോക്ടറുടെ വീട്ടിൽ നിന്നും ലഹരി പിടികൂടിയ സംഭവം: യൂടേണടി ച്ച് പൊലിസ് , പോക്സോ കേസ് പ്രതിയുമായി ബന്ധം?
എംഡിഎംഎയുടെ അളവ് ചെറുതാണെന്ന് പറഞ്ഞാണ് പ്രതിയെ പൊലിസ് വിട്ടത്. രാഷ്ടീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
തലശേരി:വീട്ടിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ ഡോക്ടറെ നോട്ടീസ് നൽകി വിട്ട പൊലീസ് നടപടി വിവാദമാകുന്നു. ഇന്ദി രാഗാന്ധി സഹകരണ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപത്തെ അഖിൽ സജിയുടെ വാടകവീട്ടിൽനിന്നാണ് ലഹരിമരുന്ന് പിടിച്ചത്. എംഡിഎംഎയുടെ അളവ് ചെറുതാണെന്ന് പറഞ്ഞാണ് പ്രതിയെ പൊലിസ് വിട്ടത്. രാഷ്ടീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
അറസ്റ്റിലായ പോക്സോ കേസ് പ്രതിയുമായി ഡോക്ടർക്കുള്ള ബന്ധവും സംശയാസ്പദമാണെന്നാണ് ആരോപണം.പതിനഞ്ചുകാരനെ പീഡിപ്പിച്ച പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെവീട് പരിശോധിച്ചതും കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തതും. എംഡിഎംഎ കേസിൽ പിടിയിലാകുന്നവരെ മുഴുവൻ കോടതിയിലെത്തിക്കുന്ന പൊലീസ് ഡോക്ടറെ വെറുതെ വിട്ടത് എന്തിനെന്ന കാര്യം സോഷ്യൽ മീഡിയയിൽചർച്ച യാവുകയാണ്.
ഇതിനിടെപതിനഞ്ചുകാരനെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പി ക്കാൻ ശ്രമിച്ച യുവാവിനെ തല ശേരി പൊലീസ് അറസ്റ്റുചെയ്തു.ഇയാൾ ഫോൺ വഴി ഡോക്ടറെ ബന്ധപെട്ടിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചിരുന്നു. നാദാപുരം ആയഞ്ചേരി വരി ക്കോളി താഴെക്കുനിയിൽ ഇർഷാദാ (36) ണ് പിടിയിലായ ത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മദ്രസാ പഠനം കഴി ഞ്ഞിറങ്ങിയ കുട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വിട്ടിലേ ക്ക് പോകാൻ കാത്തിരിക്കുക യായിരുന്നു. ഈ സമയം വഴി ചോദിച്ച് വന്ന യുവാവ് കുട്ടിയെ സ്‌കൂട്ടറിൽ കയറ്റി ആളൊഴി ഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോയി ബലമായി പീഡിപ്പി ക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവാവിനെ തള്ളിമാറ്റി കുതറി യോടിയ കുട്ടി വിവരം സമീപ ത്ത് കണ്ട ഓട്ടോഡ്രൈവറോട് പറഞ്ഞു.
കുട്ടിയെയും കൂട്ടി സംഭവസ്ഥലത്തെത്തിയ ഓട്ടോഡ്രൈവർ യുവാവിനെ ചോദ്യംചെയ്തു. ഇതിനിടെ യുവാവ് ഇരുചക്രവാഹ നത്തിൽ കയറി രക്ഷപ്പെട്ടെ ങ്കിലും ഓട്ടോ ഡ്രൈവർ ഇയാളുടെ വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു. വിദ്യാർഥി പിന്നീട് വിട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണം നടത്തിയ എസ്ഐ കെ അശ്വതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച പുലർച്ചെ നാദാപു രത്തുള്ള ലോഡ്ഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ രഞ്ജിത്ത്, റഫി പ്രശോഭ്, റിഥിൻ എന്നിവരും സം ഘത്തിലുണ്ടായിരുന്നു. ഇർഷാദ് കുട്ടിയെ പലയിടങ്ങളിലും കൊണ്ടുപോയെന്ന സംശയം പൊലിസിനുണ്ട്. അതുകൊണ്ടു തലശേരിയിലെ നിരവധി പേർ നിരീക്ഷണത്തിലാണ്.
.jpg)

