കണ്ണൂർ വിമാനതാവള പരിസരങ്ങളിലെ ചെറു നഗരങ്ങളിൽ മയക്കുമരുന്ന് മാഫിയ തമ്പടിക്കുന്നു : ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി പൊലിസ്

Drug mafia is active in small towns around Kannur airport: Police have intensified vigilance and surveillance
Drug mafia is active in small towns around Kannur airport: Police have intensified vigilance and surveillance

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ പരിസര പ്രദേശങ്ങളിലെ ചെറു നഗരങ്ങളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. മട്ടന്നൂർ മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്ന വിമാനതാവളത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലാണ് മയക്കുമരുന്ന മാഫിയ സംഘം രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വിൽക്കുന്നതിനായി കേന്ദ്രീകരിക്കുന്നത്.

tRootC1469263">


ചാലോട് , പനയത്താം പറമ്പ , മുട്ടന്നൂർ ഭാഗങ്ങളിൽ നിന്നും മയക്കുമരുന്നും കഞ്ചാവും പിടികൂടിയ സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലിസും എക്സൈസും കണ്ണൂർ സിറ്റി പൊലിസിൻ്റെ നിയന്ത്രണത്തിലുള്ള ഡാൻസെഫ് ടീമും നിരീക്ഷണം ശക്തമാക്കിയത്. 

മറ്റിടങ്ങളിൽ റെയ്ഡും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് മയക്കുമരുന്ന് വിൽപ്പനക്കാർ വിമാനതാവള പരിസര പ്രദേശങ്ങളിൽ താവളമുറപ്പിച്ചത്. യാത്രക്കാരെന്ന വ്യാജേനെയാണ് മയക്കുമരുന്ന് ആവശ്യമുള്ളവർ ലോഡ്ജുകളിൽ മുറിയെടുത്ത് തങ്ങുന്ന സംഘത്തെ തേടിയെത്തുന്നത്. ബംഗ്ളൂരിൽ നിന്നും റോഡ് മാർഗമാണ് ഇവർ മയക്കുമരുന്ന് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലുമെത്തിക്കുന്നത്. വൻ തോതിൽ രാസലഹരിയാണ് ഇവർ വാട്സ്ആപ്പ് വഴി ആവശ്യക്കാർക്ക് രഹസ്യമായി വിതരണം നടത്തുന്നത്. 

ശനിയാഴ്ച്ച രാത്രി യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ളോക്ക് പ്രസിഡൻ്റായ എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇതിൽ എടയന്നൂർ സ്വദേശിനിയായ ഒരു യുവതിയുമുണ്ട്.  27.820 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂർ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശിനി റജിന രമേഷ്, തയ്യിൽ സ്വദേശി എം.കെ മുഹമ്മദ്റനീസ്, കോയ്യോട് സ്വദേശി പി.കെ സഹദ്, പഴയങ്ങാടി സ്വദേശി കെ. ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.

എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോട് - ഇരിക്കൂർ റോഡിലെ മുട്ടന്നൂരിലെ ഗ്രീൻ വ്യൂ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ആറ് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വെള്ളിയാഴ്ച്ച രാത്രിയാണ് ആറംഗ സംഘം ഇവിടെ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെ മുതൽ ഇവിടേക്ക് അപരിചിതരായ യുവാക്കൾ വന്നു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മട്ടന്നൂർ പൊലിസും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെസ് ടീമും സംയുക്തമായി റെയ്ഡ് നടത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.വരും ദിവസങ്ങളിലും വിമാന താവള പരിസരങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് മട്ടന്നൂർ പൊലിസ് അറിയിച്ചു.

Tags