പ്രതിഷേധ സമരങ്ങളില്ല, നിയമപോരാട്ടങ്ങളില്ല നിതിൻ രാജ് കേസിൽ നിന്നും പാർട്ടികൾ പിൻവലിഞ്ഞു , മുഖ്യപ്രതി ഡോ. എം കെ റാം ഒളിവിൽ തന്നെ, അന്വേഷണം ലോൺ ആപ്പ് സംഘത്തിൽ ഒതുക്കി ക്രൈംബ്രാഞ്ച്

No protests, no legal battles, parties withdraw from Nitin Raj case, main accused Dr. M. K. Ram remains absconding, Crime Branch limits investigation to loan app gang

അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റിൽ കോളേജ് ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി നിധിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ കേസ് അന്വേഷി ക്കുന്ന ക്രൈംബ്രാഞ്ച് സംഘം മുതൽ തെളിവ് ശേഖരിക്കുന്നതി നായായി അടുത്ത ദിവസം നോയി ഡയിലേക്ക് പോകും.  കേസിൽ നോയിഡയിലെ 'ഇൻസ്‌റ്റന്റ് ഫണ്ട്‌സ് ലോൺ ആപ് സ്ഥാപനത്തിലെ നടത്തിപ്പുകാരായ മൂന്ന് പേർ റിമാൻഡിലായിരുന്നു. കണ്ണൂർ ദന്തൽ മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ്.‌വി ദ്യാർഥിയായിരുന്ന നിധിൻരാജിനെ കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.

പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ അടക്കമുള്ളവരാണ് നിതിൻ രാജിൻ്റെ മരണത്തിന് ഉത്തര വാദികളെന്ന ബന്ധുക്കളുടെ പരാ നിയിലാണ് ചക്കരക്കൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പട്ടിക ജാതിക്കാർക്കെതിരായ അതിക്രമ ങ്ങൾ തടയുന്നതിനുള്ള വകുപ്പി കൾ ഉൾപ്പെടുത്തിയാണ് കേസ്. ലോൺ ആപ്പിൽനിന്നെടുത്ത വാ യ്‌പയുടെ തിരിച്ചടവ് മുടങ്ങിയതി നേത്തുടർന്ന് അവരിൽനിന്ന് ഭീഷ ണിയുണ്ടായിരുന്നു. ഇതിൻ്റെ തെളി വ് ലഭ്യമായതോടെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം സംഘം
സ്ഥാപനത്തിലെ മൂന്നുപേരെ നേര ത്തെ അറസ്റ്റുചെയ്‌തത്. ഈ സ്ഥാപനത്തിൽനിന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അധ്യാ പിക ഡോ ലത ശശിധരനും ഭീഷണി വന്നിരുന്നു. നിധിൻരാജ് വായ് പയെടുക്കുമ്പോൾ റഫറൻസിനാണ് അധ്യാപികയുടെ ഫോൺനമ്പർ നന്ദികിയത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈ എസ്‌പിമാരാണ് കേസ് അന്വേഷി ക്കുന്നത്. നിതിൻരാജിൻ്റെ മരണം സംബന്ധിച്ച പട്ടികജാതി/വർഗപീഡ ന കേസ് ഡിവൈഎസ്പി തലത്തിലാണ് അന്വേഷിക്കുക.

ഡിജിറ്റൽ തെളിവുകൾശേഖരിക്കുന്നതിനും 'ഇൻസ്റ്റന്റ് ഫണ്ട്സ് സ്ഥാപ നത്തിൽ പരിശോധന നടത്തുന്ന തി നുമായാണ് ഡി.വൈ എസ് . പിസുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം നോയ്ഡയിലേക്ക് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായജീവൻ ജോർജി നേതൃത്വത്തിലുള്ള സംഘം തിരു വനന്തപുരത്തെ വിട്ടിലെത്തി നി ധിൻരാജിൻ്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. കോളേജിലെ പ്രിൻസിപ്പൽ ,  അധ്യാപകർ , സഹപാഠികൾ എന്നിവരിൽ നിന്നും മൊഴിയെടുക്കും. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഡോ. എം കെ റാമിനെ അറസ്റ്റുചെയ്യാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിലാണ് ഇയാൾ. ദളിത് സംഘടനകളും നിതിൻ രാജിൻ്റെ കുടുംബവും ഒഴികെ മറ്റാരും നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്ക് രംഗത്തില്ല.

Tags