ഭർത്താവിനെ കുടുക്കാൻ നാടകീയ തിരക്കഥ ; കടല്‍ഭിത്തിയില്‍ കുട്ടിയെ എടുത്തെറിഞ്ഞത് രണ്ട് തവണ, നിർണായക വഴിത്തിരിവായ കാമുകന്റെ ഫോൺകോൾ - ശരണ്യയുടെ മാസ്റ്റർ പ്ലാൻ പാളിയതിങ്ങനെ

Dramatic script to trap her husband; She threw the child over the sea wall twice, her lover's phone call was the crucial turning point - How Sharanya's master plan failed

തന്റെ ആൺസുഹൃത്തായ നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമായ ഒന്നരവയസ്സുകാരൻ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തത്. ഭർത്താവ് വിദേശത്ത് പോയപ്പോൾ ഫെയ്‌സ്ബുക്ക് വഴി ഇയാൾ ശരണ്യയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

കണ്ണൂർ: കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകനെ  കടലിലെറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യ യെ ആരും മറന്നുകാണില്ല.എടുത്തുചാട്ടത്തിന്റെ പുറത്തായിരുന്നില്ല മകനെ ശരണ്യ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. കൊലപാതക കുറ്റം തന്റെ ഭർത്താവിന് മേൽ കെട്ടിവച്ച് കാമുകനൊപ്പം സുഖമായി കഴിയാമെന്ന് അവർ കരുതി. 

tRootC1469263">

മാനസികമായി അകന്ന് കഴിയുകയായിരുന്നു ശരണ്യയും ഭർത്താവ് പ്രണവും. ഏറെക്കാലത്തിനുശേഷമാണ് അയാൾ ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ പ്രണവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം. ഒന്നും അറിയാത്തത് പോലെയായിരുന്നു ശരണ്യയുടെ അഭിനയം. ചോദ്യം ചെയ്യലിനിടെ ശരണ്യ പ്രണവിന് മേൽ പഴിചാരി. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷം പോലീസ് യഥാർഥ കൊലപാതകിയെ കണ്ടെത്തുകയായിരുന്നു

കേസിൽ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ശരണ്യയുടെ ആൺസുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതേവിട്ടു. 2020 ഫെബ്രുവരി 17-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തന്റെ ആൺസുഹൃത്തായ നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമായ ഒന്നരവയസ്സുകാരൻ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തത്. ഭർത്താവ് വിദേശത്ത് പോയപ്പോൾ ഫെയ്‌സ്ബുക്ക് വഴി ഇയാൾ ശരണ്യയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾ ശരണ്യക്ക് വിവാഹ വാഗ്ദാനവും നൽകിയിരുന്നില്ല. എന്നാൽ കാമുകനൊപ്പം ജീവിക്കണമെന്ന് ശരണ്യ ആഗ്രഹിച്ചു. അതിന്റെ ഭാഗമായാണ് കുഞ്ഞിനെയും ഭർത്താവിനെയും ഒഴിവാക്കാൻ തീരുമാനിക്കുന്നത്.

Dramatic script to trap her husband; She threw the child over the sea wall twice, her lover's phone call was the crucial turning point - How Sharanya's master plan failed

രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണർന്നു. ഭർത്താവും ഉണർന്നു. ഉടൻ കുട്ടിക്ക് പാൽകൊടുക്കാനെന്നപോലെ കസേരയിൽ കുറെസമയം ഇരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ പിൻവശത്തെ വാതിൽ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു.


തുടർന്ന് കൽക്കെട്ടിൽ ഇറങ്ങി കുട്ടിയെ കടലിൽ ഇടുകയായിരുന്നു. ഉറക്കത്തിൽ വെള്ളത്തിൽവീണ കുട്ടി കരഞ്ഞപ്പോൾ വീണ്ടും എടുത്തു. വീണ്ടും ആർത്തലയ്ക്കുന്ന തിരയിൽ കടലിലിട്ടു. തിരയിൽ മുങ്ങിയെന്ന് മനസ്സിലായപ്പോൾ നേരെ വീട്ടിലേക്ക് മടങ്ങി.

ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതിപറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

saranya
ഭര്‍ത്താവിനെ കുടുക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി. ഇത് പോലീസ് സംഘത്തെ ഏറെ വലച്ചിരുന്നു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ പറഞ്ഞ കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു ശരണ്യയുടെ വാദം. എട്ട് മണിക്കൂറുകളിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിലും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല.

ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്‍റെ ഫോണ്‍ കോള്‍ വന്നത് കേസന്വേഷണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായിരുന്നു. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ ശരണ്യക്ക് പിടിച്ചു നില്‍ക്കാനാകാതെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച ശാസ്ത്രീയ തെളിവുകളും പോലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ അംശമുണ്ടായിരുന്നെന്ന ഫോറന്‍സിക് പരിശോധന ഫലം, കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്‍റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്‍റെ ഫോണ്‍ വിളികള്‍ എല്ലാം കുറ്റപത്രത്തില്‍ പോലീസ് വിശദമാക്കുന്നുണ്ട്. 

കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കേസിൽ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 21ന് ശിക്ഷാ വിധി പറയും. 

Tags