ആലക്കോടെ ഈ വീട്ടിൽ മുറ്റം നിറയെ ഡ്രാഗൺ ഫ്രൂട്ടുകളാണ്...


സാധാരണയായി വീട്ടുമുറ്റങ്ങളില്‍ പൂക്കളും അലങ്കാര ചെടികളുമെല്ലാമാണ് ഉണ്ടാവുക, എന്നാല്‍ ആലക്കോട് സ്വദേശിനിയായ കൊച്ചു കരൂര്‍ ലീനയുടെ വീട്ടിലെത്തിയാല്‍ മുറ്റം നിറയെ മധുരച്ചുവപ്പാര്‍ന്ന ഡ്രാഗണ്‍ ഫ്രൂട്ടുകളാണ്. ആലക്കോടെ കൊച്ചു കരൂര്‍ ലീനയാണ് വീട്ടുമുറ്റത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്.
tRootC1469263">കൃഷി വിജയം കണ്ടതോടെ കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലീന.
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യണമെന്ന ആഗ്രഹത്തില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് കൃഷി രീതികള്‍ പഠിച്ചത്. പത്തനംതിട്ടയില്‍ നിന്നും കൊറിയറായി തൈകള്‍ വരുത്തി, കോണ്‍ക്രീറ്റ് തൂണുകള്‍ നാട്ടി, അതിനുമുകളില്‍ ടയറുകള്‍ സ്ഥാപിച്ചു, വേപ്പിന്‍ പിണ്ണാക്ക് ചാണകപ്പൊടി എന്നിവയാണ് വളമായി നല്‍കിയത്, 9 മാസം കൊണ്ട് പൂവിടും, പൂവിട്ട് 21 ദിവസത്തിനകം കായ്ക്കും, പിങ്ക്, വെള്ള മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള അമേരിക്കന്‍ ബ്യൂട്ടി എന്ന ഇനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.

75 കിലോയോളമാണ് ആദ്യഘട്ടത്തില്‍ വിളവ് ലഭിച്ചത്, പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ കൃഷി വിജയം കണ്ടതോടെ കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ.