ഡോളറിന് പകരം മറ്റൊരു കറന്‍സി നല്‍കിയാല്‍ പണികിട്ടും, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്


ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്.
ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിന് പകരം മറ്റൊരു കറന്‍സി ക്രയവിക്രയത്തിന് ഉപയോഗിച്ചാല്‍ 100 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി ബ്രിക്സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ബിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറാന്‍ ശ്രമിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. ഈ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പ്രതിബദ്ധത ആവശ്യമാണ്. ഒരു പുതിയ ബ്രിക്‌സ് കറന്‍സി സൃഷ്ടിക്കുകയോ, ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറന്‍സി തിരികെ നല്‍കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ 100% താരിഫുകള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
അവര്‍ക്ക് ബിസിനസിനായി വേറൊരു രാഷ്ട്രം കണ്ടെത്താം. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ അമേരിക്കയുടെ സാമ്പത്തിക സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുന്ന സാമ്പത്തിക മാറ്റങ്ങളോടുള്ള ശക്തമായ എതിര്‍പ്പാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.
47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, പുതിയ കറന്‍സി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ 100 ശതമാനം ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ആധിപത്യം സംരക്ഷിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.

ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2023-ലെ 15-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ബ്രിക്‌സ് രാജ്യങ്ങള്‍ ദേശീയ കറന്‍സികളിലെ സെറ്റില്‍മെന്റുകള്‍ വികസിപ്പിക്കുകയും ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് പ്രസ്താവിക്കുകയുണ്ടായി. ബ്രസീല്‍, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇറാന്‍, റഷ്യന്‍ ഫെഡറേഷന്‍, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങള്‍.