ലൈംഗികബന്ധത്തിന് ടൂത്ത് പേസ്റ്റ്, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്, വിദഗ്ധര്‍ പറയുന്നതിങ്ങനെ


അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ കാര്യമാണ് ലൈംഗിക ബന്ധത്തിന് ലൂബ്രിക്കന്റായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സ്വയംഭോഗത്തിനോ ലൈംഗികതയ്‌ക്കോ ടൂത്ത് പേസ്റ്റ് ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന ആളുകളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ റെഡ്ഡിറ്റില്‍ ഉയര്‍ന്നുവന്നിരുന്നു.
tRootC1469263">ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവരില്‍ ചിലര്‍ മികച്ച അനുഭവമാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ അതിന്റെ ദൂഷ്യഫലങ്ങളും ചൂണ്ടിക്കാട്ടി. ടൂത്ത്‌പേസ്റ്റ് ലൂബ്രിക്കന്റായി ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. പല്ല് ഒഴികെ മറ്റെവിടെയെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാല്‍ അണുബാധയ്ക്കും പൊള്ളലുകള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

ടൂത്ത് പേസ്റ്റില്‍ ബ്ലീച്ചിംഗ് ഏജന്റുകള്‍, പെപ്പര്‍മിന്റ് അല്ലെങ്കില്‍ എണ്ണകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കാമെന്നതിനാല്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഇവര്‍ പറയുന്നു. ലൈംഗികാവയവങ്ങളിലെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ആയതിനാല്‍, ടൂത്ത് പേസ്റ്റിലെ കെമിക്കലുകള്‍ പൊള്ളലിനിടയാക്കും.
ഇത് യോനിയുടെ സ്വാഭാവികത ഇല്ലാതാക്കുകയും ബാക്ടീരിയ ബാധയിലേക്ക് നയിക്കാനും ഇടയാക്കും. ലൈംഗികവേളയില്‍ ഉപയോഗിക്കാന്‍ സിലിക്കണ്‍ അല്ലെങ്കില്‍ ജലം അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റുകള്‍ വിപണയിലുണ്ട്. ഇവയാണ് വേദനാരഹിതമായ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കേണ്ടത്.
ഒരു റെഡ്ഡിറ്റ് പോസ്റ്റില്‍, തന്റെ ലൈഗികാവയവത്തില്‍ ടൂത്ത് പേസ്റ്റ് പുരട്ടിയതിനെ തുടര്‍ന്ന് പൊള്ളലേറ്റതായി ഒരാള്‍ വെളിപ്പെുത്തിയിരുന്നു. മറ്റൊരാള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിനെ തുടര്‍ന്ന് വേദനസംഹാരികള്‍ കഴിക്കേണ്ടിവന്നതായി പരാതിപ്പെട്ടു.
പല്ല് വൃത്തിയാക്കുന്നതിനപ്പുറം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമല്ല. പൊള്ളലേറ്റ സ്ഥലത്ത് ടൂത്ത് പേസ്റ്റ് ഇടരുതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശദീകരണം.