പാർട്ടി വിട്ടവരോടുള്ള പകപോക്കൽ പൊലീസിനെ ഉപയോഗിച്ചോ? തളിപ്പറമ്പിൽ ഇടതുകക്ഷികൾ നേർക്കുനേർ

Did the police use vendetta against those who left the party Left parties face off in Taliparamba

മൂന്ന് വർഷമായി തുടരുന്ന രാഷ്ട്രീയ വേട്ടയാടൽ; പൊലീസിനെ മുൻനിർത്തി സി.പി.എം പകപോക്കുന്നുവെന്ന് കോമത്ത് മുരളീധരൻ

തളിപ്പറമ്പിൽ  സി.പി.എം സി.പി.ഐ പോര് വീണ്ടും ആളിക്കത്തുന്നു. ഭരണകക്ഷിയിലെ പ്രധാന പാർട്ടിയുടെ ചട്ടുകമായി പോലീസ് പ്രവർത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണവുമായി മുതിർന്ന സി.പി.ഐ നേതാവ് കോമത്ത് മുരളീധരൻ രംഗത്ത് എത്തിയിരിക്കുകയാണ്. 

കഴിഞ്ഞ മൂന്ന് വർഷമായി തനിക്കെതിരെയും താനും സുഹൃത്തുക്കളും അംഗമായ റസിഡൻസ് അസോസിയേഷനെതിരെയും നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണ് എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പുതുവത്സര ആഘോവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളും ഇതിൻ്റെ ഭാഗമാണെന്നും ഇതിനെതിരെ പോരാട്ടം തുടരുമെന്നുമാണ് മുരളീധരൻ പറയുന്നത്.

tRootC1469263">

തളിപ്പറമ്പിൽ സി.പി.എം നേതാവായിരുന്ന കോമത്ത് മുരളീധരനും നാൽപതോളം പ്രവർത്തകരും പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നതോടെ ഉടലെടുത്ത പോര് വീണ്ടും തെരുവിലേക്ക്. തങ്ങളെ പീഡിപ്പിക്കുന്നതിനായി പോലീസ് ഭരണകക്ഷിയിലെ പ്രധാന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സി.പി.എമ്മിൻ്റെ പേരെടുത്തു പറയാതെ രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന സി.പി.ഐ നേതാവ് കോമത്ത് മുരളീധരൻ. 

കഴിഞ്ഞ മൂന്ന് വർഷമായി തന്നെയും തന്റെ കൂടെയുള്ള പ്രവർത്തകരെയും പോലീസ് നിരന്തരം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് ആധാരമായിരിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ, പോലീസിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മുരളീധരനെതിരെയും മറ്റ് രണ്ട് പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിരിക്കുകയാണ്. 

komath murali cpi and cpm taliparamba

തലേ ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്നാണ് പൊലിസ് പറഞ്ഞിരുന്നത്. രാത്രിയോടെ അപമാനിക്കുന്ന രീതിയിൽ കുറ്റം ചുമത്തി എഫ്.ഐ.ആർ ഇടുകയും ചെയ്തു. പതിറ്റാണ്ടുകളായി പൊതു പ്രവർത്തന രംഗത്തുള്ള താൻ പൊലിസിനെ കണ്ട് പരുങ്ങി നിന്നു എന്നും സംശയാസ്പദമായി കണ്ടതിനാൽ അറസ്റ്റ് ചെയ്തു എന്നുമാണ് എഫ്.ഐ.ആറിൽ ഉള്ളത്. പിന്നാലെയാണ്  പൊലിസിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് കേസെടുന്നത്. 

ഇത് ആസൂത്രിതമായ ഒരു കള്ളക്കേസാണ്. നാല്‍പ്പത് വർഷത്തിലേറെയായി പൊതുരംഗത്തുള്ള തനിക്ക് നേരെ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ പീഡനമാണെന്ന് കോമത്ത് മുരളി വ്യക്തമാക്കുന്നത്. മാന്തംകുണ്ട് റസിഡൻസ് അസോസിയേഷനിൽ സി.പി.ഐ പ്രവർത്തകർ ഉള്ളതിന്റെ പേരിൽ  ശാരീരികമായും മാനസികമായും തകർക്കാൻ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണ്. 

എന്നാൽ ഭീഷണിപ്പെടുത്തിയും കള്ളക്കേസെടുത്തും തങ്ങളെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും, ഈ നീതികേടിനെതിരെ അവസാന ശ്വാസം വരെ പോരാടുമെന്നും കോമത്ത് മുരളീധരൻ പറഞ്ഞു.

Tags