മെമ്മറി കാര്‍ഡ് മുക്കിയത് യദു? ചാനലുകളില്‍ പറഞ്ഞത് പച്ചക്കള്ളം, തെളിവുകള്‍ പുറത്ത്

Yadu ksrtc driver
Yadu ksrtc driver

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ ബസ്സോടിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ചാനലുകളോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. ബസ്സിലെ മെമ്മറി കാര്‍ഡ് കാണാതായത് സംബന്ധിച്ചാണ് യദു കഴിഞ്ഞദിവസം ചാനലുകള്‍ക്കു മുന്നില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യം പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകനായ ടിസി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

tRootC1469263">

പോലീസ് സ്റ്റേഷനില്‍ നിന്നു വിട്ടയച്ച ഏപ്രില്‍ 28ന് രാവിലെ പത്തരയ്ക്ക് തമ്പാനൂര്‍ ഡിപ്പോയിലെത്തി ബസിലെ ക്യാമറ സംവിധാനത്തില്‍ മെമ്മറി കാര്‍ഡുകളുണ്ടായിരുന്നെന്നും അത് റിക്കോര്‍ഡിംഗ് ആണെന്നും ഉറപ്പാക്കിയിരുന്നെന്നും താന്‍ പരിശോധിച്ചിരുന്നതായാണ് യദു പല ചാനലുകളിലും പറഞ്ഞത്. എന്നാല്‍, യദു പറഞ്ഞത് കള്ളമാണെന്നും ബസ് അപ്പോള്‍ തൃശൂരിലാണുണ്ടായിരുന്നതെന്നും രാജേഷ് രേഖകള്‍സഹിതം വ്യക്തമാക്കുന്നു.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പാവം യദു കഴിഞ്ഞദിവസം ഒന്നിലധികം ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ പറഞ്ഞത്, തന്നെ പോലീസ് സ്റ്റേഷനില്‍ നിന്നു വിട്ടയച്ച ഏപ്രില്‍ 28ന് രാവിലെ പത്തരയ്ക്ക് തമ്പാനൂര്‍ ഡിപ്പോയിലെത്തി ബസിലെ ക്യാമറ സംവിധാനത്തില്‍ മെമ്മറി കാര്‍ഡുകളുണ്ടായിരുന്നെന്നും അത് റിക്കോര്‍ഡിംഗ് ആണെന്നും ഉറപ്പാക്കിയിരുന്നെന്നാണ്.
ഇതോടൊപ്പമുള്ളത് വിവാദത്തിനു കാരണമായ ബസ് ആര്‍പിസി101 ന്റെ ഏപ്രില്‍ 28ലെ വേ ബില്‍ ആണ്. അതില്‍ പറയുന്നത് 28ന്, അതായത് വിവാദസംഭവത്തിന്റെ പിറ്റേന്ന്, പുലര്‍ച്ചെ 4.30ന് ഈ ബസ് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ്. യദു സ്റ്റേഷനില്‍ നിന്നിറങ്ങിവന്ന് ബസില്‍ കയറി മെമ്മറി കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കിയെന്ന് അവകാശപ്പെടുന്ന സമയത്ത് പ്രസ്തുത ബസ് തൃശൂരില്‍ എത്തിയിട്ടുണ്ടാകുമെന്നര്‍ഥം!

യദു പറയുന്നത് കള്ളമാണെന്നതിന് ഇതില്‍കൂടുതല്‍ എന്തു തെളിവുവേണം? ഒരു ചാനലിനോടു മാത്രമല്ല പലരോടാണ് പറഞ്ഞത്. അതായത് കരുതിക്കൂട്ടി ചാനലുകള്‍ വഴി തെറ്റായ കാര്യം അയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. താന്‍ എന്തുപറഞ്ഞാലും അതൊക്കെ വെള്ളംതൊടാതെ വിഴുങ്ങാന്‍ ആളുകള്‍ റെഡിയായിട്ടുണ്ടെന്നുള്ള ബോധ്യത്തിന്റെ ധൈര്യം. ഓഫാക്കി നിറുത്തിയിട്ടിരിക്കുന്ന ബസില്‍ ക്യാമറ സംവിധാനം ഓണായിരിക്കില്ലെന്ന കാര്യവും കള്ളം പറയുന്നതിനിടയില്‍ യദു മറന്നു. മെമ്മറി കാര്‍ഡ് അവിടത്തെന്നെയുണ്ടായിരുന്നെന്നും അത് പോലീസെത്തുമെന്ന് കണ്ട് തന്നെക്കുടുക്കാന്‍ മാറ്റിയതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയിലാണ് അയാള്‍ ഈ കള്ളമൊക്കെ പടച്ചുവിടുന്നത്.  

'മെമ്മറി കാര്‍ഡ് അപ്രത്യക്ഷമാകുമെന്ന് താന്‍ നേരത്തേതന്നെ മീഡിയാസിനോടൊക്കെ പറഞ്ഞിരുന്ന'താണെന്നും യദു മീഡിയ വണ്‍ ചാനലിനോട് പറയുന്നുണ്ട്. (വീഡിയോകള്‍ കമന്റ് ബോക്സില്‍). അതായത് ക്യാമറാ സംവിധാനത്തില്‍ മെമ്മറി കാര്‍ഡ് ഉണ്ടാകില്ലെന്ന് യദുവിന് നേരത്തേതന്നെ അറിയാമായിരുന്നുവെന്നര്‍ഥം. മീഡിയ വണ്‍ ആങ്കര്‍ പറയുന്നത് ആ കാര്‍ഡുകള്‍ കിട്ടിയിരുന്നെങ്കില്‍ യദുവിന് താന്‍ പറയുന്നതൊക്കെ ശരിയാണെന്ന് തെളിയിക്കാനാകുമായിരുന്നെന്നാണ്. പക്ഷേ, മെമ്മറി കാര്‍ഡ് കിട്ടിയാല്‍ യദു പറയുന്നതൊക്കെ കള്ളമാണെന്നാണ് തെളിയാന്‍ സാധ്യതയെങ്കിലോ?

സ്ഥിരമായി റാഷ് ഡ്രൈവിംഗ് നടത്തുന്നയാളാണ് യദുവെന്നാണ് ഇതുവരെയുള്ള പലരുടേയും അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൂടാതെ എന്തൊക്കെ കോപ്രായങ്ങള്‍ ഇയാള്‍ വാഹനത്തില്‍ കാട്ടിക്കൂട്ടാറുണ്ടായിരുന്നെന്ന് നമുക്കറിയില്ല. കെഎസ്ആര്‍ടിസി ബസില്‍ ക്യാമറകളുണ്ടെങ്കിലും എല്ലാദിവസവും കളക്ഷന്‍ പരിശോധിക്കുന്നതുപോലെ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാറുണ്ടെന്ന് തോന്നുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉയര്‍ന്നാല്‍ മാത്രമേ അവ പരിശോധിക്കാനുള്ള സാധ്യതയുള്ളു. പ്രശ്നക്കാരനായ യദു താന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ക്യാമറ പകര്‍ത്താതിരിക്കാന്‍ മുന്‍കൂട്ടി മെമ്മറി കാര്‍ഡ് മാറ്റുന്ന ശീലക്കാരനാണെന്നുതന്നെ സംശയിക്കണം. യാത്ര തുടങ്ങും മുന്‍പ് അത് ഊരിയെടുത്ത ശേഷം യാത്ര അവസാനിക്കുമ്പോള്‍ തിരികെയിട്ടാല്‍ ആരറിയാന്‍! എന്തെങ്കിലും പ്രശ്‌നമുണ്ടായി ക്യാമറ പരിശോധിച്ചാല്‍ മെമ്മറി കാര്‍ഡ് എവിടെപ്പോയെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തിയാല്‍ മതിയല്ലോ.

അന്നേദിവസം ഇത്തരത്തില്‍ കൈവശം വച്ചിരുന്ന മെമ്മറി കാര്‍ഡ് യദു നശിപ്പിക്കുകയും മീഡിയയും പൊതുബോധവും ഒപ്പമുണ്ടെന്ന ധൈര്യത്തില്‍ മറ്റാരോ അത് മാറ്റിയതാണെന്ന് വളരെ വിദഗ്ദ്ധമായി കള്ളം പറയുകയുമാണെന്നുതന്നെവേണം കരുതാന്‍.

 

Tags