മുസ്ലീം അയല്‍ക്കാരെ ഒഴിവാക്കാന്‍ വീട്ടില്‍ പന്നിയെ വളര്‍ത്തി, ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭീതിദായകമായ ചിത്രം
ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. മതനിരപേക്ഷതയും നിയമത്തിന്റെ മേല്‍ക്കോയ്മയും ഉയര്‍ത്തിപ്പിടിക്കാത്ത പക്ഷം, ധ്രുവീകരണം കൂടുതല്‍ ആഴമുള്ളതാകും.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്ത് നിന്ന് ഒരു വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഒരു സ്ത്രീ തന്റെ വീടിനടുത്ത് പന്നികളെ വളര്‍ത്തുന്നതിന്റെ കാരണം വിശദീകരിച്ചത് മുസ്ലീങ്ങളെ അകറ്റിനിര്‍ത്താന്‍ എന്നാണ്.
രണ്ട് മുസ്ലിം കുടുംബങ്ങള്‍ അയല്‍പക്കത്തേക്ക് താമസം മാറിയതോടെ ഞങ്ങള്‍ പന്നികളെ വളര്‍ത്താന്‍ തുടങ്ങി. അവര്‍ക്ക് ഇത് സഹിക്കാനാവില്ല, അതിനാല്‍ അവര്‍ മാറിപ്പോകും, ഡെമോഗ്രാഫിക് ചേഞ്ച് ഭയന്ന് ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം പ്രദേശം നിലനിര്‍ത്താനുള്ള പ്രതിരോധമാര്‍ഗമായി ഇത് ചെയ്തതായാണ് അവരുടെ അവകാശവാദം.
അതേസമയം, ട്രൈനഗര്‍ പ്രദേശത്തും ഹിന്ദു കുടുംബങ്ങള്‍ വീടുകള്‍ക്ക് പുറത്തും പൊതു ലെയ്‌നുകളിലും പന്നികളെ വളര്‍ത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നവന്നു. ഇത് മുസ്ലിങ്ങളെ ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് വൈറല്‍ ക്ലിപ്പുകള്‍ പറയുന്നു.
ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഉത്തം നഗറില്‍ ഈദ് ആഘോഷത്തിനിടെ ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിച്ച റാലികളില്‍ പന്നിയുടെ മൃതദേഹം മോസ്‌ക്കുകള്‍ക്ക് മുന്നില്‍ വീഴുമെന്ന തരത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹി പോലീസ് ഇത്തരം വീഡിയോകളില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കാത്ത സാഹചര്യവും ചര്‍ച്ചയായി. ജേണലിസ്റ്റ് റാണ ആയ്യൂബ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയുടെ ലക്ഷണമായി വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ഭരണഘടന സഹവര്‍ത്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ തീവ്ര വര്‍ഗീയ ധ്രുവീകരണത്തിലേക്ക് തള്ളിവിടുന്നതാണ്. ഒരു മതവിഭാഗത്തിന്റെ മതപരമായ അവിശുദ്ധമായ മൃഗത്തെ മറ്റൊരു വിഭാഗത്തിന്റെ അയല്‍പക്കത്ത് ആയുധമാക്കി ഉപയോഗിക്കുന്നത് ലളിതമായ കാര്യമല്ല. ഇത് സമൂഹത്തിലെ വിശ്വാസത്തിന്റെ അടിത്തറയെ തകര്‍ക്കുന്നു.
ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. മതനിരപേക്ഷതയും നിയമത്തിന്റെ മേല്‍ക്കോയ്മയും ഉയര്‍ത്തിപ്പിടിക്കാത്ത പക്ഷം, ധ്രുവീകരണം കൂടുതല്‍ ആഴമുള്ളതാകും. പോലീസ് നടപടി, സാമൂഹിക സംഘടനകളുടെ ഇടപെടല്‍, മതനേതാക്കളുടെ ഉത്തരവാദിത്തപൂര്‍ണമായ പ്രസ്താവനകള്‍ ഇവയെല്ലാം അത്യാവശ്യമാണ്. അയല്‍പക്കങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ ഭയവും വെറുപ്പും വളര്‍ത്തുന്നതിനു പകരം, പൊതു നന്മയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കൂ.
.jpg)


