ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് അഞ്ച് പേർ ; കണ്ണൂരിനെ നടുക്കി മുങ്ങിമരണങ്ങൾ


കണ്ണൂർ : കണ്ണൂരിനെ കണ്ണീരണിയിച്ചു വിദ്യാർത്ഥികൾ ഉൾപെടെയുള്ള മൂന്ന് പേരുടെ മുങ്ങി മരണം 'കണ്ണൂർ ജില്ലയിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികളും ഒരു യുവാവുമാണ് അതിദാരുണമായി മുങ്ങി മരിച്ചത്. പയ്യാവൂര കോയിപ്രയിലെ വട്ടക്കുന്നേൽ ഷാജീവ്-ഷിൻ്റു ദമ്പതികളുടെ മകൾ അലീന ഷാജീവ് (14) തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശി എം. മുഹമ്മദ് ഷാഹിദ് (19) ചൂട്ടാട് പുതിയങ്ങാടി വെസ്റ്റ് എൽ.പി സ്കൂളിന് സമീപത്തെ മുഹമ്മദ് ഫൈറൂസ് വലിയത്ത് (14) എന്നിവരാണ് മരിച്ചത്. അവധി ദിനമായ ഞായറാഴ്ച്ച വൈകിട്ട് നാലു മണിക്ക് സഹോദരൻ ജോർജിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ തെന്നി വീണാണ് അലീന മരിച്ചത്.
പൈസക്കരി ദേവമാതാ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് പയ്യാവൂർ ഡിവൈൻ മേഴ്സി ചർച്ച് സെമിത്തേരിയിൽ നടക്കും. കൂവേരിക്കടവ് കൊട്ടക്കാനത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുഹമ്മദ് ഷാഹിദ് (19) ഒഴുക്കിൽപ്പെട്ടത്. പി. അബ്ദുലതീഫ് - എം. ഷെരീഫ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സഫ്വാന 'സുഫൈദ്, ഷഹീൻ ' പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ അഴിമുഖത്തോടു ചേർന്ന ആവി ത്തോട്ടിൽ നീന്താനിറങ്ങിയപ്പോഴാണ് മുഹമ്മദ് ഫൈറൂസ് മുങ്ങിമരിച്ചത്. പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്.

നീന്തൽ പഠിക്കാനാണ് നാല് സുഹൃത്തുക്കളോടൊപ്പം പുഴയിലിറങ്ങിയത്. ആഴം കൂടിയ ഭാഗത്ത് മുങ്ങിയ സുഹൃത്തിനെ രക്ഷിക്കാൻ കൈ കൊടുത്തപ്പോഴാണ് അത്യാഹിതമുണ്ടായത്. അപകടത്തിൽപ്പെട്ട കെ.എം യാസിൻ (14) കണ്ണൂർ ഗവ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ചൂട്ടാട് എരി പ്രത്തെ കെ.വി ഫൈസൽ -ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫറൂസ്. മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കണ്ണൂരിൽ ഒരാഴ്ച്ചയ്ക്കിടെ അഞ്ചു പേരാണ് പുഴയിലും കടലിലുമായി മുങ്ങിമരിച്ചത്. ദിവസങ്ങൾക്ക് മുൻപ് മീൻകുന്ന് ബീച്ചിലെ കള്ളക്കടലിൻ കുളിക്കാനിറങ്ങിയ വലിയന്നൂർ സ്വദേശിയായ പ്രനേഷ്, കൊളോളം സ്വദേശി ഗണേശൻ നമ്പ്യാർ എന്നിവർ മുങ്ങിമരിച്ചിരുന്നു. ഇതിൻ്റെ നടുക്കം മാറുന്നതിനിടെയാണ് വീണ്ടുമൊരു ദുരന്തം കൂടിയുണ്ടാകുന്നത്.