കണ്ണൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം; മാതാവ് കിണറ്റിൽ എറിഞ്ഞതാണെന്ന് തെളിഞ്ഞു

Death of a three month old baby in Kannur It has been revealed that the mother threw him into a well
Death of a three month old baby in Kannur It has been revealed that the mother threw him into a well

ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണു വെന്ന് മാതാവ് പറഞ്ഞത് പോലീസിന് തുടക്കംമുതൽ സംശയം ഉയർത്തിയിരുന്നു.

കണ്ണൂർ /തളിപ്പറമ്പ : കുറുമാത്തൂർ പൊക്കുണ്ട് ഡയറി ജുമാമസ്‌ജിദിന് സമീപത്തെ 49 ദിവസം പ്രായ മായ കുഞ്ഞിനെ മാതാവ് കിണറ്റിൽ എറി ഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് മാതാവ് എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയിൽ വീട്ടിൽ ചോദ്യംചെയ്യുകയാണ്.

ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിൻ്റെ മകൻ അമീഷ് അലൻ ജാബിർ കിണറ്റിൽ വീണത്. കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് മാതാവ് പറഞ്ഞ ത്. മാതാവിൻ്റെ നിലവിളികേട്ട് ഓടിയെ ത്തിയ നാട്ടുകാരൻ കുറുമാത്തൂർ കടവിനടുത്തെ പി.പി നാസർ 24 കോൽ താഴ്‌ച യുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണു വെന്ന് മാതാവ് പറഞ്ഞത് പോലീസിന് തുടക്കംമുതൽ സംശയം ഉയർത്തിയിരുന്നു. തുടർന്ന് ഡിവൈ.എസ്.പി. കെ.ഇ പ്രേമച ന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി അന്വേ ഷണം നടത്തി. ഇന്നലെ വൈകിട്ടോടെ വനിതാ പോലീസ് മുബഷീറയെ ചോദ്യംചെയ്‌തപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന സൂചന ലഭിച്ചിരുന്നു. 

ഇന്ന് രാവിലെ 10.30ഓടെ ഡിവൈ.എസ്.പിയും സി.ഐ: ബാബുമോനും മുബഷീറയെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് വ്യക്തമായത്. കുഞ്ഞിനെ കിണറ്റിൽ എറി യാനുള്ള കാരണം വ്യക്തമായിട്ടില്ല. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

Death-of-a-three-month-old-baby-in-Kannur-It-has-been-revealed-that-the-mother-threw-him-into-a-well.jpg


 

Tags