ബിസ്‌ക്കറ്റുകൾ കൊണ്ട് ഒരു ‘തെയ്യരൂപം’; വീണ്ടും ഞെട്ടിച്ച് ഡാവിഞ്ചി സുരേഷ്

വിത്തുകൾ കൊണ്ട് ഗാന്ധിജി, സ്വർണാഭരണങ്ങൾ കൊണ്ട് എ പി ജെ അബ്ദുൽ കലാം, മൊബൈൽ ഫോണുകൾ കൊണ്ട് മമ്മുട്ടി, പാത്രങ്ങൾ കൊണ്ട്റ മോഹൻലാൽ, വിറകുകൾ കൊണ്ട് പൃഥ്വിരാജ്, അങ്ങനെ വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളൊരുക്കി എന്നും അത്ഭുതപ്പെടുത്താറുള്ള കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇപ്പോഴിതാ വീണ്ടും തന്റെ കരവിരുതുകൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.. ഇത്തവണ ബേക്കറി ഉൽപ്പന്നങ്ങൾ കൊണ്ട് മലബാറിന്റെ സവിശേഷമായ കലാരൂപമായ തെയ്യത്തിന്റെ മുഖരൂപമാണ് ഡാവിഞ്ചി സുരേഷ് തയ്യാറാക്കിയിരിക്കുന്നത്.
tRootC1469263">വിവിധ നിറങ്ങളിലും വിവിധ വലുപ്പത്തിലും ഉള്ള ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളും, മറ്റു ബേക്കറി ഉൽപ്പന്നങ്ങളും ഉപയോഗിച്ചാണ് 24 ചതുരശ്ര അടി വിസ്തീർണത്തിൽ തെയ്യക്കോലം ഒരുക്കിയത്. കണ്ണൂർ നഗരമധ്യത്തിലുള്ള ബേക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിന്‍റെ ആവശ്യപ്രകാരം കണ്ണൂരില്‍ എത്തിയ ഡാവിഞ്ചി സുരേഷ് 15 മണിക്കൂര്‍ സമയമെടുത്താണ് വലിയ ചിത്രം തീര്‍ത്തത്. ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ചു ബിസ്ക്കറ്റുകള്‍ നിരത്തി വെച്ചും അടുക്കി വെച്ചും ആണ് ചിത്രം തയ്യാറാക്കിയത്.

വിവിധ മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി ഒന്‍പതാമത്തെ മീഡിയം ആണ് ബേക്കറി ഉൽപ്പന്നങ്ങൾ.. ക്യാമറാമെന്‍ സിംബാദ്, ഫെബി, കണ്ണൂരിലെ കലാകാരന്മാരായ ഷൈജു കെ മാലൂര്‍, ഗോകുലം രതീഷ്, ബേക് സ്റ്റോറി പ്രവര്‍ത്തകർ എന്നിവരും സുരേഷിനൊപ്പം സഹായത്തിനുണ്ടായിരുന്നു.