മണ്ഡലത്തിലെ സ്ഥലങ്ങളുടെ പേരു പോലും അറിയില്ലെന്നു വ്യാജ പ്രചാരണം ; എന്നാൽ ചർച്ചയായത് എൽഡിഎഫ് സ്ഥാനാർഥി സിറിയക് ചാഴികാടൻറെ വിദ്യാഭ്യാസ യോഗ്യത ‍; ഞെട്ടി എതിരാളികൾ

False propaganda that even the names of the places in the constituency are not known; But the discussion was about LDF candidate Cyriak Chazhikadan's educational qualification; Shocked opponents

അധിക്ഷേപക്കാർ ഒരു പടി കൂടി കടന്നു സിറിയക്കിനെ ഏതോ അന്യഗ്രഹക്കാരൻ എന്ന രീതിയിൽ കളിയാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ നീക്കത്തിനു വൻ തിരിച്ചടിയാണു സിറിയക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും നാടുമായുള്ള കുടുംബ ബന്ധവും ഉൾപ്പെടെയുള്ള കാര്യങ്ങൾ. 

 തൊടുപുഴ: തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സിറിയക് ചാഴികാടൻ വന്നതോടെ എതിരാളികൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാൻ തുടങ്ങിയിരുന്നു. സിറിയക്കിൻ്റെ കടുംബത്തിലെ അംഗമായിരുന്ന ബാബു ചാഴികാടന്റെ വയോഗത്തെക്കുറിച്ചു പറഞ്ഞപ്പോൾ വികാരാധീനനയിനെയും മണ്ഡലത്തിലെ സ്ഥലങ്ങൾ അറിയില്ലെന്നു വ്യാജ സോഷ്യൽ മീഡിയ കാർഡുകൾ ഇറക്കിയുമായിരുന്നു അധിക്ഷേപം. 

കോലാനി എന്നതിനു പകരം കോളനി, കുമ്മംകല്ലിനു പകരം കുന്നം കൈ എന്നിങ്ങനെ ചേർത്താണ് ഇക്കൂട്ടർ വ്യാജ കാർഡുകൾ മണ്ഡലത്തിൽ ഉടനീളം ഇറക്കിയത്. ഇയാളാണു തൊടുപുഴ ഉദ്ധരിക്കാൻ വരുന്നത് എന്നിങ്ങനെ അധിക്ഷേപങ്ങൾ നിരവധി.

അധിക്ഷേപക്കാർ ഒരു പടി കൂടി കടന്നു സിറിയക്കിനെ ഏതോ അന്യഗ്രഹക്കാരൻ എന്ന രീതിയിൽ കളിയാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ നീക്കത്തിനു വൻ തിരിച്ചടിയാണു സിറിയക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും നാടുമായുള്ള കുടുംബ ബന്ധവും ഉൾപ്പെടെയുള്ള കാര്യങ്ങൾ. 

വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുള്ള ആളാണ് സിറിയക്. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്നു ഗാന്ധിയൻ സ്റ്റഡീസിൽ മാസ്റ്റർ ബിരുദവും നേടി. കൂടാതെ പഞ്ചാബ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നു പി.ജി.പി.എം ബിരുദവും നേടിയിട്ടുണ്ട്. 

മുൻപ് എച്ച്.ഡി.എഫ്.സി. ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന സിറിയക് പിന്നീട് ജോലി ഉപേക്ഷിച്ചു മനുഷ്യവിഭവശേഷി പരിശീലകനായി പൊതുരംഗത്ത് സജീവമാകുകയായിരുന്നു. ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്കു തൊഴിൽ-നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്. നിലവിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായ സിറിയക്, മുൻ കെ.സി.വൈ.എം സംസ്ഥാന അധ്യക്ഷനുമാണ്. 

സിറിയക്കിനു മണ്ഡലത്തിലെ യുവ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. മണ്ഡലത്തിൽ എല്ലായിടത്തും കടന്നു ചെന്നാണ് സിറിയക്ക് വോട്ട് അഭ്യർഥിക്കുന്നത്.സംസ്ഥാനത്തിന്റെ ഇതര നിയോജകമണ്ഡലങ്ങളിൽ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുവാൻ പര്യാപ്തമായ വൻകിട പദ്ധതികൾ നിലവിൽ വന്നപ്പോൾ ആ മേഖലയിൽ തൊടുപുഴയുടെ സ്ഥാനം ശൂന്യമാണ്. 

ഭാവി കേരളത്തിനായി പൂർണ തോതിൽ സജ്ജമാകേണ്ട ഒരു തൊടുപുഴ ഇനി പുനർജനിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകൾക്കും യുവജനങ്ങൾക്കും വലിയ തോതിൽ സ്വയം പര്യാപ്തമാകേണ്ടുന്ന ബൃഹത് പദ്ധതികളുടെ അഭാവം ഇന്ന് തൊടുപുഴ നേരിടുന്നുണ്ട്. മികച്ച സംരംഭക മേഖലയായി വളരേണ്ട തൊടുപുഴ ആ വഴിയിലും ഇന്നു സ്തംഭിച്ചു നിൽക്കുകയാണ്. ഈ സ്ഥിതിക്കു താൻ മാറ്റം കൊണ്ടുവരുമെന്നും വോട്ടർമാക്ക് സിറിയക് ഉറപ്പു നൽകുന്നു.

ചുരുക്കത്തിൽ സിറിയക്കിനെ അധിക്ഷേപിക്കാൻ എതിരാളികൾ നടത്തിയ പ്രചരണങ്ങൾ സ്ഥാനാർഥിയുടെ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉൾപ്പെടെ ചർച്ചയാക്കാനാണ് ഇടയാക്കിയത്. ഇതോടെ യുഡിഎഫ് പ്രചരണ തന്ത്രങ്ങൾ മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. പി.ജെ ജോസഫിൻറെ സ്വന്തം പഞ്ചായത്തായ പുറപ്പുഴയുടെ അതിരിനോട് ചേർന്നാണ് സിറിയക്കിൻറെ പഞ്ചായത്തായ വെളിയന്നൂർ. നാടറിയില്ലെന്ന പ്രചരണം പൊളിയാൻ ഇതാണ് കാരണം.