ഇടുക്കിയിൽ തീ പാറുന്ന പോരാട്ടം ! തൊടുപുഴയിൽ പിജെ ജോസഫിൻറെ മകനെതിരെ സിറിയക് ചാഴികാടൻ അട്ടിമറി വിജയം നേടിയേക്കും

Cyriac Chazhikadan

കഴിഞ്ഞ തവണ യുഡിഎഫ് ജില്ലയില്‍ നേടിയ ഏക സീറ്റില്‍ ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ സിറ്റിംങ്ങ് സീറ്റില്‍ അദ്ദേഹത്തിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിനെ പരാജയപ്പെടുത്തി ഇടതുമുന്നണി സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍ അട്ടിമറി വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് സൂചന.ഇവിടെ യുഡിഎഫിന്‍റെ പ്രചരണ തന്ത്രങ്ങളില്‍ വന്ന പിഴവും അമിത ആത്മവിശ്വാസവും അപുവിന് എതിരായ ഘടകങ്ങളായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഇടുക്കി: തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ ഇടുക്കിയില്‍ അട്ടിമറി വിജയങ്ങള്‍ക്ക് സാധ്യത. കഴിഞ്ഞ തവണ ജില്ലയില്‍ ഒറ്റ സീറ്റില്‍ മാത്രം വിജയിച്ച യുഡിഎഫ് ഇത്തവണ ജില്ലയില്‍ 3 സീറ്റുകള്‍ ഇടതുപക്ഷത്തുനിന്ന് പിടിച്ചെടുക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിയോഗിച്ച സ്വകാര്യ ഏജന്‍സികള്‍ നടത്തിയ സര്‍വ്വെകള്‍ പുറത്തുവിടുന്നത്.

അതേസമയം, കഴിഞ്ഞ തവണ യുഡിഎഫ് ജില്ലയില്‍ നേടിയ ഏക സീറ്റില്‍ ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ സിറ്റിംങ്ങ് സീറ്റില്‍ അദ്ദേഹത്തിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിനെ പരാജയപ്പെടുത്തി ഇടതുമുന്നണി സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍ അട്ടിമറി വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് സൂചന.ഇവിടെ യുഡിഎഫിന്‍റെ പ്രചരണ തന്ത്രങ്ങളില്‍ വന്ന പിഴവും അമിത ആത്മവിശ്വാസവും അപുവിന് എതിരായ ഘടകങ്ങളായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെയായി ഇടതുപക്ഷത്തിന്‍റെ സുരക്ഷിത ലാവണങ്ങളായിരുന്ന പീരുമേട്, ഉടുമ്പന്‍ചോല, നിയോജകമണ്ഡലങ്ങള്‍ ഇത്തവണ യുഡിഎഫിനെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 25 വര്‍ഷമായി റോഷി അഗസ്റ്റിന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ റോഷിനെതിരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍രസിക്കുന്ന റോയ് കെ പൗലോസ് അട്ടിമറി വിജയം നേതാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ഇവര്‍ പങ്കുവയ്ക്കുന്നു. പക്ഷേ ഇടുക്കിയില്‍ കടുത്ത പോരാട്ടമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. 

They also share reports that Roy K. Paulose, who is contesting against Roshy Augustine under the palm symbol, is likely to win a landslide victory in the constituency represented by Roshy Augustine this time

മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ എംഎം മണി കഴിഞ്ഞ 10 വര്‍ഷമായി പ്രതിനിധീകരിക്കുന്ന ഉടുമ്പന്‍ചോലയില്‍ ഇത്തവണ ഇടതുപക്ഷത്തിനായി മല്‍സരിക്കുന്ന കെ.കെ ജയചന്ദ്രനെതിരെ കോണ്‍ഗ്രസിന്‍റെ അഡ്വ. സേനാപതി വേണു അട്ടിമറി വിജയം നേടുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന എംഎം മണിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി പിന്നിലാണെന്ന സൂചനകള്‍ ഇടതുപക്ഷത്തെ ഞെട്ടിക്കുന്നതാണ്. ഇവിടെ കഴിഞ്ഞ തവണയും മണിക്കെതിരെ മല്‍സരിച്ചത് വേണുവായിരുന്നു. 

യുഡിഎഫിന്‍റെ ജില്ലയിലെ ഏറ്റവും വലിയ പ്രതീക്ഷ പീരുമേടാണ്. ഇവിടെ കഴിഞ്ഞ 2 തവണയും പരാജയപ്പെട്ട അഡ്വ. സിറിയക് തോമസാണ് മൂന്നാമതും സ്ഥാനാര്‍ഥി. ഇവിടെ സിറ്റിംങ്ങ് എംഎല്‍എ ആയിരുന്ന വാഴൂര്‍ സോമന്‍ 6 മാസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഒഴിവില്‍ സിപിഐ നേതാവ് കെ സലിം കുമാര്‍ ആണ് സ്ഥാനാര്‍ഥി.

എന്നാല്‍ സിറിയക് തോമസിനനുകൂലമായ തരംഗം മണ്ഡലത്തില്‍ ഉണ്ടെന്നത് കണക്കിലെടുത്താണ് ഇവിടെ യുഡിഎഫ് മൂന്നാമതും സിറിയക്കിനെ പരീക്ഷിച്ചത്. ആ നീക്കം ഫലം കാണുമെന്ന വിലയിരുത്തലാണ് പ്രചരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ പുറത്തുവരുന്നത്. ദേവികുളത്തും ശക്തമായ ത്രികോണ മല്‍സരം നടക്കുന്നുവെന്ന വിവരങ്ങളാണ് സര്‍വ്വെകള്‍ നല്‍കുന്നത്. ഇടുക്കിയില്‍ യുഡിഎഫ് ഒന്നാം സീറ്റായി കരുതിയ തൊടുപുഴയിലെ അപ്രതീക്ഷിതമായ പിന്നോക്കം പോക്ക് മുന്നണി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്.

In Thodupuzha, Cyriac Chazhikadan may win in a landslide victory against PJ Joseph's son Apu John Joseph.

പി.ജെ ജോസഫിന് ശേഷം മണ്ഡലത്തില്‍ പിന്‍ഗാമിയാക്കി മകനെ രംഗത്തിറക്കിയതിലുള്ള അതൃപ്തി കോണ്‍ഗ്രസിനുള്ളിലുണ്ട്. മണ്ഡലത്തില്‍ ഒന്നാം പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്. കേരള കോണ്‍ഗ്രസിന് മണ്ഡലത്തില്‍ രണ്ടായിരത്തില്‍ താഴെയാണ് വോട്ട് വിഹിതമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ ആളില്ലാ പാര്‍ട്ടിക്ക് തലമുറകള്‍ കൈമാറി മണ്ഡലം ബലികൊടുക്കുന്നതിനെതിരെയാണ് കോണ്‍ഗ്രസ് വികാരം. മാത്രമല്ല, ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് വിട്ട് കൊടുത്തപ്പോള്‍ ഇവിടെ ജോയ് വെട്ടിക്കുഴിയെ പരിഗണിക്കരുതെന്ന ഡിമാന്‍റ് പി.ജെ ജോസഫ് മുന്നോട്ടു വച്ചിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നതും കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.  എല്ലാത്തിനും ഉപരിയായി പൊതു സമൂഹത്തെ അഭിമുഖീകരിക്കുന്നതിലുള്ള സ്ഥാനാര്‍ഥി അപു ജോസഫിന്‍റെ ശരീര ഭാഷയും സംസാര ഭാഷയും പ്രചരണ രംഗത്തെ പോരായ്മകളായി വിലയിരുത്തപ്പെടുന്നുണ്ട്. 

ഇടതു സ്ഥാനാര്‍ഥിയായി രംഗത്തുവന്ന സിറിയക് ചാഴികാടനെതിരെ ആദ്യഘട്ടത്തില്‍ യുഡിഎഫ് പുറത്തുവിട്ട നെഗറ്റീവ് പ്രചരണം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇത് സിറിയക്കിനെയും അപുവിനെയും താരതമ്യത്തിനിടയാക്കി. ഇതോടെ സിറിയക്കിന്‍റെ വിദ്യാഭ്യാസവും ശൈലിയും ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കി.

Tags