രാജസ്ഥാനോട് തോറ്റ ആര്‍സിബിയെ പരിഹസിച്ച് സിഎസ്‌കെ താരം, ആരാധകര്‍ കലിപ്പില്‍

csk
csk

അഹമ്മദാബാദ്: ഐപിഎല്ലിലെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പരിഹാസവുമായി സിഎസ്‌കെ താരം. നിര്‍ണായക മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത് എന്നതിനാല്‍ ആര്‍സിബിയുടെ തോല്‍വിക്ക് സിഎസ്‌കെ താരം തുഷാര്‍ ദേശ്പാണ്ഡെയാണ് പരിഹാസവുമായെത്തിയത്.

tRootC1469263">

ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരാളുടെ പോസ്റ്റ് തുഷാര്‍ പങ്കുവെക്കുകയായിരുന്നു. ബെംഗളുരുവിലെ ഒരു റെയില്‍വെ സ്റ്റേഷന്റെ ചിത്രമായിരുന്നു അത്. തോറ്റശേഷം ആര്‍സിബി മടങ്ങുന്നു എന്നും ബെംഗളുരുവിന് ഒരിക്കലും കിരീടം നേടാന്‍ കഴിയില്ലെന്നും അര്‍ത്ഥമുള്ളതാണ് പോസ്‌റ്റെന്ന് ആരാധകര്‍ വിലയിരുത്തി. എന്നാല്‍, ഒരു ക്രിക്കറ്റ് താരം ഈ നിലയില്‍ തരംതാഴരുതെന്നാണ് ആര്‍സിബി ആരാധകരുടെ പ്രതികരണം. തുഷാറിനെതിരെ അവര്‍ രൂക്ഷ വിമര്‍ശനവും നടത്തി.

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിക്കെതിരെ 27 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് സിഎസ്‌കെ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്താതെ മടങ്ങിയത്. മികച്ച റണ്‍നിരക്കില്‍ പ്ലേഓഫിലെത്താമായിരുന്നിട്ടും ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് തോല്‍വിക്കി. ആര്‍സിബിയും തോറ്റതോടെ സിഎസ്‌കെ ആരാധകര്‍ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുമായെത്തി.

Tags