രാജ്യത്തെ ജനങ്ങളെ പിഴിഞ്ഞ് കേന്ദ്രം, ക്രൂഡ് വില കുത്തനെ കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നില്ല, യുപിഎ കാലത്ത് ക്രൂഡ് ഓയിലിന് 100 ഡോളറിന് മുകളിലായിട്ടും പെട്രോളിന് 70 രൂപ മാത്രം
ക്രൂഡിന് വില കുറഞ്ഞിട്ടും രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതാണ് പെട്രോള്‍ ഡീസല്‍ വില. ഡല്‍ഹിയില്‍ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.
ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന് കുത്തനെ വില കുറയുമ്പോഴും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്താതെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു. ക്രൂഡോയില്‍ വിലകുറയുമ്പോഴും കൂടുമ്പോഴും നിരക്കുമാറുമെന്ന് വാഗ്ദാനം ചെയ്ത് വില നിയന്ത്രണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല.
tRootC1469263">2026 ജനുവരി 1-ന്, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 60-61 ഡോളര്‍ മാത്രമാണ്. 2025-ലും ക്രൂഡ് വിലയില്‍ വലിയ ഇടിവുണ്ടായി. വര്‍ഷാവസാനം 20%ത്തിലധികമാണ് കുറവ് വന്നത്. അതായത്, 2020-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവ്.
ക്രൂഡിന് വില കുറഞ്ഞിട്ടും രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതാണ് പെട്രോള്‍ ഡീസല്‍ വില. ഡല്‍ഹിയില്‍ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.
ക്രൂഡ് വില കുറയുമ്പോള്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാത്തത്. 2014-2016-ല്‍ ക്രൂഡ് ഇടിഞ്ഞപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി 9 തവണ വര്‍ധിപ്പിച്ചു. 2025-ലും ക്രൂഡ് ഇടിഞ്ഞപ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു.
2014-ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ ക്രൂഡ് വിലയനുസരിച്ച് പെട്രോള്‍-ഡീസല്‍ വില മാറുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ക്രൂഡിന് വില കൂടിയപ്പോള്‍ പെട്രോളിനും വില കൂട്ടി, കുറഞ്ഞപ്പോള്‍ നികുതി വര്‍ധിപ്പിച്ച് വില നിലനിര്‍ത്തി.
2026-ല്‍ ക്രൂഡ് വില ഇനിയും കുറയുമെന്ന പ്രവചനമുണ്ട്. എന്നാല്‍ നികുതി നയം മാറാതെ വന്നാല്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ കുറയില്ല. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം, പക്ഷേ ചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്തത് റിലയന്‍സ്, നയാര തുടങ്ങിയ സ്വകാര്യ എണ്ണവിപണന കമ്പനികള്‍ക്കും നേട്ടമാണ്.
എണ്ണവില ഗണ്യമായി ഇടിഞ്ഞതോടെ സര്‍ക്കാരിന്റെ ഇറക്കുമതി ചെലവും കുത്തനെ കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് നടപ്പുവര്‍ഷത്തെ ആദ്യ എട്ടുമാസത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് കുറഞ്ഞത്.
.jpg)


