ഒടുവില്‍ മെസ്സിയെക്കുറിച്ച് നല്ലതുപറഞ്ഞ് ക്രിസ്റ്റ്യാനോ, കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം, ഒരുമിച്ച് ഒരേ ടീമിനായി കളിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി സൂപ്പര്‍താരം


യുവേഫ നേഷന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍, തന്റെ ദീര്‍ഘകാല എതിരാളിയായ മെസ്സിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളാണ് പോര്‍ച്ചുഗല്‍ താരം പങ്കുവെച്ചത്.
ലിസ്ബണ്‍: ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തമ്മിലുള്ള മത്സരം രണ്ട് ദശാബ്ദത്തോളം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഫുട്‌ബോള്‍ കളത്തിലെ മത്സരത്തിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നില്ല എന്നതാണ് സത്യം.
tRootC1469263">മെസ്സിയെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്ലതുപറയുകയെന്നത് അത്യപൂര്‍വമായിരുന്നു. യുവേഫ നേഷന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍, തന്റെ ദീര്‍ഘകാല എതിരാളിയായ മെസ്സിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളാണ് പോര്‍ച്ചുഗല്‍ താരം പങ്കുവെച്ചത്.

ലിയോ മെസ്സിയോട് വലിയ സ്‌നേഹമുണ്ട്. ഞങ്ങള്‍ 15 വര്‍ഷത്തോളം ഒരുമിച്ച് ഫുട്‌ബോള്‍ ലോകത്തിന്റെ തട്ടകത്തിലുണ്ടായിരുന്നു. ഒരിക്കല്‍, ലിയോയ്ക്ക് ഇംഗ്ലീഷ് മനസ്സിലാകാത്തപ്പോള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തിരുന്നു. അവന്‍ എപ്പോഴും എന്നോട് ബഹുമാനത്തോടെയാണ് പെരുമാറി, ഞാനും തിരിച്ച് ബഹുമാനിക്കുന്നെന്ന് റൊണാള്‍ഡോ പറഞ്ഞു.
അര്‍ജന്റീനയോടും മെസ്സിയോടും തനിക്ക് പ്രത്യേക സ്‌നേഹമുണ്ടെന്നും ക്രിസ്റ്റ്യാനോ പറയുകയുണ്ടായി. എന്റെ ഭാര്യ അര്‍ജന്റീനക്കാരിയാണ്, അതിനാല്‍ അര്‍ജന്റീനയോട് എനിക്ക് ഒരു പ്രത്യേക ബന്ധമുണ്ട്. മെസ്സിയുമായുള്ള മത്സരം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രചോദനമായിരുന്നു. ഇത് പരസ്പരം മെച്ചപ്പെടാന്‍ സഹായിച്ചെന്നാണ് റൊണാള്‍ഡോയുടെ തുറന്നുപറച്ചില്‍.
മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളില്‍ ഒന്നാണ്. 13 ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരങ്ങള്‍ ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്, മെസ്സി എട്ടും റൊണാള്‍ഡോ അഞ്ചും. എന്നാല്‍, മത്സരത്തിനപ്പുറം ഇരുവരും പരസ്പര ബഹുമാനം പുലര്‍ത്തുന്നുവെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍, മെസ്സി ഇന്റര്‍ മിയാമിക്കുവേണ്ടി മേജര്‍ ലീഗ് സോക്കറില്‍ കളിക്കുമ്പോള്‍, റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍ നസറിനായി ബൂട്ടണിയുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ ഇരുവരും വീണ്ടും മുഖാമുഖം വരാനുള്ള സാധ്യത ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നു.
മെസ്സിക്കൊപ്പം എന്നെങ്കിലും പന്തു തട്ടുമോ എന്ന ആരാധകരുടെ ആകാംഷയ്ക്കും ക്രിസ്റ്റിയാനോ മറുപടി പറയുന്നുണ്ട്. മെസ്സിയുമായി ഒരുമിച്ച് കളിക്കുക എളുപ്പമല്ല. പക്ഷേ, ഒരിക്കലും ഇല്ല എന്ന് പറയുന്നില്ലെന്നാണ് റൊണാള്‍ഡോ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സൂചന നല്‍കിയത്.