പാലക്കാട് പൊളിഞ്ഞത് സി.പി.എമ്മിൻ്റെ ട്രോളി ബാഗ് ഓപ്പറേഷൻ; സരിൻ നേട്ടമുണ്ടാക്കിയെന്ന് അവകാശവാദം

SARIN
SARIN

പാലക്കാട്: പാലക്കാട് യു.ഡി.എഫ് അനുകൂല കാറ്റിൽ തകർന്നടിഞ്ഞത് കണ്ണൂരിലെ സി.പി.എം നേതാക്കൾ പടുത്തുയർത്തിയ വിജയ ഫോർമുലയുടെ രാവണൻ കോട്ട. പാലക്കാട് തെരത്തെടുപ്പ് തന്ത്രമൊരുക്കിയതും അതു മുൻപോട്ടു കൊണ്ടുപോയതും കണ്ണൂരിലെ സി.പി.എം നേതാക്കളായിരുന്നു. 

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അതിന് ചുക്കാൻ പിടിച്ചു. ടി.വി രാജേഷിൻ്റെ നേതൃത്വത്തിലാണ് പാലക്കാടൻ ഓപ്പറേഷൻ നടത്തിയത് പാലക്കാട് ട്രോളി ബാഗ് റെയ്ഡും, വിവാദപത്രപരസ്യവുമെല്ലാം ഇതിൻ്റെ ഭാഗമായി പുറത്തിറങ്ങിയതായിരുന്നു. 

SARIN

എന്നാൽ ഒന്നിനൊന്നായി കോൺഗ്രസ് പൊളിച്ചു കൊടുത്തതോടെ കണ്ണൂർ ലോബി പത്തി മടക്കുകയായിരുന്നു. പാലക്കാട് കണ്ണുരുകാരായ കോൺഗ്രസ് നേതാക്കളായ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് കളത്തിലിറങ്ങിയത്. സീറ്റ് ലഭിക്കാത്തതിൻ്റെ പേരിൽ സി.പി.എം കോൺഗ്രസിൻ നിന്നും ചൂണ്ടിയ ഐ.ടി സെൽ മേധാവി ഡോ. പി. സരിനെയാണെന്നത് കോൺഗ്രസിനെ തുടക്കത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സരിനെ അവഗണിച്ചു കൊണ്ടു രാഹുൽ മാങ്കൂട്ടത്തിനെ കേന്ദ്രീകരിച്ചു മുൻപോട്ടു പോവാനായിരുന്നു കോൺഗ്രസിൻ്റെ തീരുമാനം. എന്നാൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിലും ചെറുതല്ലാത്ത നേട്ടം സരിൻ നേടിയിട്ടുണ്ടെന്നാണ് സി.പി.എം നേതാക്കൾ അവകാശപ്പെടുന്നത്.

sarin

സരിന്‍റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായെന്നാണ് വിലയിരുത്തൽ കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകൾ അധികം നേടാൻ സരിനിലൂടെ എൽ ഡി എഫിന് സാധിച്ചുവെന്നാണ് അവകാശവാദം.കഴിഞ്ഞ തവണ എൽ ഡി എഫിന് 35622 വോട്ടുകളായിരുന്നെങ്കിൽ ഇക്കുറി 37458 വോട്ടുകളാണ് ഇടത് പെട്ടിയിൽ വീണത്. ബി ജെ പിയുമായുള്ള അന്തരം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിനിലൂടെ എൽ ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ ഈ അന്തരം 13533 വോട്ടുകളായിരുന്നു എന്നത് തിരിച്ചറിയുമ്പോളാണ് സരിന്‍റെ വരവ് ഇടത് ക്യാംപിന് ഗുണം ചെയ്തുവെന്ന് സി.പി.എം നേതൃത്വം കണക്ക് നിരത്തി പറയുന്നത്.

Tags