പാർട്ടി സംവിധാനങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ 'റെഡ് സിഗ്നൽ' ; കർശന നിയന്ത്രണവുമായി സി.പി.എം

'Red signal' in financial transactions in party systems; CPM with strict controls
താഴെത്തട്ടിലുള്ള പാർട്ടി കമ്മറ്റികൾ, പോഷക സംഘടനകൾ, പാർട്ടി പ്രവർത്തകർ നേതൃത്വം നൽകുന്ന ക്ലബ്ബുകൾ, മറ്റ് അനുബന്ധ കമ്മറ്റികൾ എന്നിവ നടത്തുന്ന എല്ലാ സാമ്പത്തിക വിനിമയങ്ങളുടെയും വരവ്-ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കണമെന്ന് ജില്ലാ കമ്മറ്റി കർശന നിർദ്ദേശം നൽകി. ഓരോ കമ്മറ്റിയും തങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകൾ കൃത്യമായ ഇടവേളകളിൽ മേൽഘടകങ്ങളിൽ സമർപ്പിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

 തളിപ്പറമ്പ : പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് സി.പി.എം. പാർട്ടി സംവിധാനങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ കർശനമായ നിയന്ത്രണങ്ങളും ശുദ്ധീകരണ നടപടികളും നടപ്പിലാക്കുന്നു. താഴെത്തട്ടിലുള്ള പാർട്ടി കമ്മറ്റികൾ, പോഷക സംഘടനകൾ, പാർട്ടി പ്രവർത്തകർ നേതൃത്വം നൽകുന്ന ക്ലബ്ബുകൾ, മറ്റ് അനുബന്ധ കമ്മറ്റികൾ എന്നിവ നടത്തുന്ന എല്ലാ സാമ്പത്തിക വിനിമയങ്ങളുടെയും വരവ്-ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കണമെന്ന് ജില്ലാ കമ്മറ്റി കർശന നിർദ്ദേശം നൽകി. ഓരോ കമ്മറ്റിയും തങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകൾ കൃത്യമായ ഇടവേളകളിൽ മേൽഘടകങ്ങളിൽ സമർപ്പിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മുഴുവൻ ഏരിയ കമ്മറ്റികളുടെയും നേതൃത്വത്തിൽ ഇത്തരത്തിലുള്ള മുൻകരുതൽ നടപടികൾ ഇപ്പോൾ ഊർജിതമായി പുരോഗമിക്കുകയാണ്.

tRootC1469263">

Thaliparamba local woman leader Shaima left CPM

തളിപ്പറമ്പ് ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ബക്കളത്ത് പാർട്ടി നിയന്ത്രണത്തിലുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ചിട്ടി കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് സോഷ്യൽ മീഡിയയിലും ചില അച്ചടി മാധ്യമങ്ങളിലും വാർത്തയായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ പയ്യന്നൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയിലായിരുന്ന പാർട്ടി നേതൃത്വം, വിഷയം വലിയ വിവാദമാകുന്നതിന് മുൻപ് തന്നെ നേരിട്ട് ഇടപെടുകയും ചിട്ടിയിൽ ചേർന്നവർക്ക് ലഭിക്കാനുള്ള തുക നൽകി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഇത്തരം പ്രാദേശികമായ ഇടപാടുകൾ പോലും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് പുതിയ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാൻ സമാഹരിച്ച തുകയിൽ ലക്ഷങ്ങളുടെ കുറവ് കണ്ടെത്തിയതും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നതും പാർട്ടിയെ ദേശീയ തലത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി പേരിൽ നടത്തുന്ന ഓരോ രൂപയുടെ പിരിവിനും കൃത്യമായ കണക്കും ഓഡിറ്റിംഗും വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. ജനവിശ്വാസം വീണ്ടെടുക്കുന്നതിനായി താഴെത്തട്ടിലുള്ള എല്ലാ സമാന്തര സാമ്പത്തിക ഇടപാടുകളെയും പാർട്ടിയുടെ ഔദ്യോഗിക നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാനാണ് നിലവിലെ നീക്കം ലക്ഷ്യമിടുന്നത്.

Tags