ഭാര്യ വരച്ച വരയിലാണോ നിങ്ങള്‍? ഇതാ സൂചനകള്‍, രക്ഷപ്പെടാന്‍ ചില വഴികളുണ്ട്
ആരോഗ്യകരമായ ഒരു ദാമ്പത്യ ബന്ധത്തില്‍, എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, രണ്ട് പങ്കാളികള്‍ക്കും തുല്യമായ അഭിപ്രായമുണ്ട്. എന്നിരുന്നാലും, ഒരു വ്യക്തിക്ക് കൂടുതല്‍ നിയന്ത്രണം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ തകിടംമറിയും. പ്രത്യേകിച്ചും ഭാര്യയ്ക്ക് ആധിപത്യം കൂടുതലാണെങ്കില്‍ പുരുഷന്മാര്‍ അഡ്ജസ്റ്റ് ചെയ്യുക എളുപ്പമല്ല. ഭാര്യ നിങ്ങളെ ഭരിക്കുകയാണോ എന്നത് മനസിലാക്കാന്‍ ചില വഴികളുണ്ട്.
നിങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ പോലും ഭാര്യ കുറ്റങ്ങള്‍ കണ്ടെത്തിത്തുടങ്ങും. വാസ്തവത്തില്‍, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ ഭാര്യ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര ന്യായീകരിച്ചാലും അവര്‍ അംഗീകരിക്കില്ല. നിങ്ങള്‍ എന്താണ് ചെയ്യണ്ടതെന്ന് തീരുമാനിക്കുക ഭാര്യയായിരിക്കും.
നിങ്ങളെ പരിശോധിക്കാന്‍ ദിവസത്തില്‍ പലതവണ വിളിക്കുന്നുണ്ടെങ്കില്‍ ഭാര്യ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരിക്കും. നിങ്ങള്‍ എവിടെയാണെന്നും അവിടെ എന്താണ് ചെയ്യുന്നതെന്നും നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. ഓഫീസിലോ അതോ സുഹൃത്തിന്റെ സ്ഥലത്തോ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചേക്കാം.
നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല ഒളിഞ്ഞുനോട്ടവും നിയന്ത്രിക്കുന്ന ഭാര്യയുടെ സൂചനയാണ്. സോഷ്യല്‍ മീഡിയ ഫോളോ ചെയ്യുക, ഫോണ്‍ പരിശോധിക്കുക, നിങ്ങളുടെ ചെലവുകളില്‍ കണക്കുകള്‍ സൂക്ഷിക്കുക തുടങ്ങി ഭാര്യ അടുത്തില്ലാത്തപ്പോഴും എന്താണ് ചെയ്തതെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടരിക്കും.
നിങ്ങള്‍ മുമ്പ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് ഭാര്യയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നു. പ്രത്യേകിച്ചും ഭാര്യയോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍. നിങ്ങളെ കുറ്റപ്പെടുത്താനും ഭാര്യയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാനും ആ തെറ്റുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.
നിയന്ത്രണം ഏറ്റെടുത്താല്‍ നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഭാര്യ നിങ്ങളില്‍നിന്നും അകറ്റും. മറ്റുള്ളവരെ കാണുന്നതില്‍ നിന്ന് തടഞ്ഞേക്കാം. അതേസമയം ഭാര്യയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ ആളുകളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടും.
നിങ്ങളെ നഷ്ടപ്പെടുമെന്ന ഭയംമൂലം സംസാരിക്കുന്ന എല്ലാ സ്ത്രീകളോടും ഭാര്യ അസൂയപ്പെടുന്നു. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കും. മറ്റെല്ലാം പരാജയപ്പെടുമ്പോള്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് നിങ്ങളെ ഭീഷണിപ്പെടുത്തുന്നു.
നിങ്ങളെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗം നിങ്ങളെ അവരേക്കാള്‍ താഴ്ന്നവരാക്കുക എന്നതാണ്. അത് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ പൊങ്ങച്ചംപറഞ്ഞ് താഴ്ത്തിക്കെട്ടും.
നിയന്ത്രിക്കുന്ന ഭാര്യയെ കൈകാര്യം ചെയ്യാന്‍ ചില വഴികളുണ്ട്. തന്ത്രപൂര്‍വമായി പെരുമാറിയാല്‍ മാത്രമേ ഇത്തരമൊരു പങ്കാളിക്കൊപ്പമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
Also Read: - റിമയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സുചിത്ര സുചി ലീക്‌സിലൂടെ കുപ്രസിദ്ധ, നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവിട്ടു
പങ്കാളികളോട് തുറന്നുസംസാരിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നിങ്ങളുടെ ബന്ധം നശിപ്പിക്കാന്‍ അതിന് കഴിയുമെന്നും പറയുക. ഭാര്യയുടെ നിയന്ത്രണ മാര്‍ഗങ്ങള്‍ ദാമ്പത്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ശാന്തമായി അവളെ മനസ്സിലാക്കി കൊടുക്കുക.
സ്വകാര്യത ലംഘിക്കുന്നുവെന്ന് തോന്നുമ്പോള്‍ അക്കാര്യം സംസാരിക്കുക. അതിരുകള്‍ ലംഘിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുകയും പിന്മാറാന്‍ മാന്യമായി ആവശ്യപ്പെടുകയും വേണം.
ഭാര്യയുടെ നിയന്ത്രണത്തിനും കര്‍ക്കശവുമായ സ്വഭാവത്തിനും പിന്നിലെ കാരണം നിങ്ങള്‍ക്കറിയാമെങ്കില്‍, പെരുമാറ്റം തിരുത്താന്‍ സഹായിക്കുക. തര്‍ക്കങ്ങളിലും വഴക്കുകളിലും, ശാന്തനായിരിക്കാനും സാഹചര്യം കൈകാര്യം ചെയ്യാനും ശ്രമിക്കാം.
വിവാഹിതരായിരിക്കുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യത്തേയും പ്രോത്സാഹിപ്പിക്കുക. പങ്കാളിയെ അമിതമായി ആശ്രയിക്കുന്നതിനുപകരം, സ്വയം പര്യാപ്തത നേടാനും സഹായിക്കുക. ഇത് ബന്ധത്തിന്റെ ചലനാത്മകതയെ സന്തുലിതമാക്കിയേക്കാം.
ഭാര്യയെ പറഞ്ഞു മനസിലാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുകയും സന്തോഷകരമായ ഒരു ദാമ്പത്യം കണ്ടെത്താനും കഴിയുന്നില്ലെങ്കില്‍, ഒരു പ്രൊഫഷണലില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക. ഒരു നല്ല കൗണ്‍സിലര്‍ക്ക് ആഴത്തില്‍ മറഞ്ഞിരിക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് കടന്നുകയറാനും ഭാര്യയുടെ നിയന്ത്രണത്തിന്റെ കാരണം മനസിലാക്കി അവരെ തിരുത്താനും സാധിക്കും.