രണ്ടര വയസുകാരിയുടെ മരണം ചികിത്സാപിഴവ്? സംഭവം കോണ്‍ഗ്രസ് നേതാവിന്റെ ആശുപത്രിയില്‍, യൂത്ത് കോണ്‍ഗ്രസ് സമരമില്ലേയെന്ന് സോഷ്യല്‍ മീഡിയ, മാധ്യമങ്ങളും മിണ്ടുന്നില്ല

Mamal hospital

ആര്യനാട് പുനലാല്‍ ചക്കിപ്പാറ സ്വദേശികളായ സിദ്ദിഖ് ഫാസില ദമ്പതികളുടെ മകളായ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കണ്ണിന് ചെറിയ പ്രശ്‌നമുണ്ടായിരുന്ന കുട്ടിക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായപ്പോള്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെ രണ്ടര വയസുകാരിയായ ഐഷാ ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപണം. കുട്ടിയുടെ മരണത്തിന് കാരണം ഇഞ്ചക്ഷന്‍ ആണെന്നാണ് കുടുംബത്തിന്റെ പരാതി.

ആര്യനാട് പുനലാല്‍ ചക്കിപ്പാറ സ്വദേശികളായ സിദ്ദിഖ് ഫാസില ദമ്പതികളുടെ മകളായ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കണ്ണിന് ചെറിയ പ്രശ്‌നമുണ്ടായിരുന്ന കുട്ടിക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായപ്പോള്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

tRootC1469263">

ആശുപത്രിയില്‍ സ്റ്റീം ഇന്‍ഹാലേഷന്‍ നല്‍കിയ ശേഷം ശ്വാസതടസ്സത്തിന് രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കി. ഇഞ്ചക്ഷന്‍ എടുത്തതിന് തൊട്ടുപിന്നാലെ കുട്ടി ബോധരഹിതയായി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, ചുണ്ടുകള്‍ നീലനിറമായി. ആശുപത്രി അധികൃതര്‍ നില മോശമാണ് എന്ന് പറഞ്ഞ് നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചു.

ആംബുലന്‍സില്‍ ബന്ധുക്കളെ കയറ്റിയില്ലെന്നും, മരണവിവരം ആദ്യം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇഞ്ചക്ഷന്‍ മൂലമല്ല മരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

മമല്‍ ആശുപത്രി കേരള പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ഒറ്റശേഖരമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എല്‍ വി അജയകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റേതാണ്.

സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും രൂക്ഷമായ വിമര്‍ശനം നടത്തുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം. എന്നാല്‍, ആശുപത്രി കോണ്‍ഗ്രസ് നേതാവിന്റേത് ആയതിനാല്‍ യൂത്ത് കോണ്‍ഗ്രസും മാധ്യമങ്ങളും ഇപ്പോള്‍ മിണ്ടുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
 

Tags