ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് തിരിച്ചടി; ഒടുവിൽ കെസിയുടെ വഴിയെ ടിവികെ യ്ക്ക് പിന്തുണ നൽകാൻ എഐ സി സി തീരുമാനം

Congress suffers setback in DMK alliance; AICC finally decides to support TVK through KC

തമിഴ്നാട്ടിൽ കെസി വേണുഗോപാൽ നിർദേശിച്ചത് വിജയുമായുള്ള സഖ്യത്തിന്. എംകെ സ്റ്റാലിനുമായുള്ള വൈകാരിക ബന്ധത്തിൽ ഡിഎംകെ സഖ്യത്തിൽ തുടർന്നപ്പോൾ കോൺഗ്രസിനും നഷ്ടം. ഒടുവിൽ കെ സിയുടെ വഴിയെ ടിവികെ യ്ക്ക് പിന്തുണ നൽകാൻ എഐ സി സി തീരുമാനം 

 വിജയുടെ സ്റ്റാർ വാല്യു ഉപയോഗിച്ചാൽ തമിഴ്നാട്ടിലും പുറമെ പുതുച്ചേരിയിലും ഒരു പരിധി വരെ കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പിൽ  വലിയ ഗുണം കിട്ടും എന്നായിരുന്നു കെസി വേണുഗോപാൽ തമിഴ്നാട് സന്ദർശനത്തിനുശേഷം നിർദ്ദേശിച്ചത്. ഡിഎംകെ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നു എന്നും ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.സന്നിഗ്ദ ഘട്ടത്തിൽ കൂടെ നിന്ന സ്റ്റാലിനെയും ഡിഎംകെയും തള്ളിപ്പറയുന്നത് ഉചിതമല്ല എന്നായിരുന്നു പാർട്ടി ഒന്നാകെ പിന്നെ തീരുമാനമെടുത്തത്.

Congress suffers setback in DMK alliance; AICC finally decides to support TVK through KC

 ഇതോടെ ഡിഎംകെ സഖ്യവുമായി കൈകോർത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കന്മാർക്ക് അടിപതറി. കോൺഗ്രസിന്റെ സീറ്റുകളിലും ഗണ്യമായ കുറവുണ്ടായി. 5 സീറ്റ് നേടിയ കോൺഗ്രസിനോട് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനു തന്നെ വിജയ് കത്ത് നൽകുകയായിരുന്നു. വൈകുന്നേരം കൂടിയ കെസി വേണുഗോപാൽ ഉൾപ്പെട്ട കേന്ദ്രനേതൃത്വം ടി വി കെ പിന്തുണ നൽകാമെന്നും എന്നാൽ അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃത്വത്തിനു വിട്ടു. 

Congress suffers setback in DMK alliance; AICC finally decides to support TVK through KC

അന്ന് വിജയ്യുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ പുതുച്ചേരിയിലും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നേനെ. കോൺഗ്രസും ടിവികെ യും രണ്ടായി മത്സരിച്ചതോടെ പോർട്ടുകൾക്ക് ചിതറി ഇതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. വിജയ് മായുള്ള സഖ്യം പാലക്കാട് ഉൾപ്പെടെ തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ കുറച്ചു കൂടി മുന്നേറ്റത്തിന് കേരളത്തിലും കോൺഗ്രസിനെ പ്രാപ്തമാക്കുമായിരുന്നു.

Tags