തളിപ്പറമ്പിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് ഉപയോഗശൂന്യവും പഴകിയതുമായ ഭക്ഷണം വിതരണം ചെയ്തു ; ചിറവക്കിൽ പ്രവർത്തിക്കുന്ന 'വസന്ത വിഹാർ' ഹോട്ടലിനെതിരെ പരാതി

Complaint filed against Vasantha Vihar hotel in Chiravakku taliparamba for serving stale and unfit food to guests attending a function in Taliparamba.

തളിപ്പറമ്പ്: ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് ഉപയോഗശൂന്യവും പഴകിയതുമായ ഭക്ഷണം വിതരണം ചെയ്ത തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ചിറവക്കിൽ പ്രവർത്തിക്കുന്ന 'വസന്ത വിഹാർ' ഹോട്ടലിനെതിരെ നഗരസഭ സെക്രട്ടറിക്ക് പരാതി. തളിപ്പറമ്പ് നഗരസഭാ ജീവനക്കാരനാണ് പരാതി നൽകിയിരിക്കുന്നത്.  

തന്റെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നൽകുന്നതിനായി ഒക്ടോബർ 3ന്  റസ്‌റ്ററൻ്റിൽ ഭക്ഷണത്തിന് മുൻകൂട്ടി ഓർഡർ നൽകിയിരുന്നു. ഒക്ടോബർ 4ന് രാവിലെ 8ന് എത്തിച്ച ഭക്ഷണ സാധനങ്ങൾ തികച്ചും ഉപയോഗശൂന്യവും പഴക്കവും ദുർഗന്ധവും ഉള്ളതായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം അതിഥികളുടെ മുന്നിൽ വലിയ അപമാനവും നാണക്കേടും നേരിടേണ്ടി വന്നതായും പരാതിക്കാരൻ വ്യക്തമാക്കുന്നു. 

മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിൽ മോശം ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്ത വസന്ത വിഹാർ ഹോട്ടലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തങ്ങൾക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ആണ് നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. 

Tags