സ്ത്രീ പുരുഷ സ്വയംഭോഗത്തെക്കുറിച്ച് പ്രചരിക്കുന്ന മണ്ടത്തരങ്ങളും യാഥാര്‍ത്ഥ്യവും, ഇനി ധൈര്യമായി ആസ്വദിക്കാം

myths
myths

വളരെ സാധാരണമായ ശാരീരിക പ്രവര്‍ത്തനമാണെങ്കിലും, ലൈംഗിക സുഖം ഉണര്‍ത്തുന്നതിനായി വ്യക്തികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തിലും മറ്റ് എറോജെനസ് സോണുകളിലും സ്പര്‍ശിക്കുന്നത് തെറ്റാണെന്ന് കരുതപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. സ്വയംഭോഗം എന്ന ഈ സ്വാഭാവികമായ ലൈംഗിക സമ്പ്രദായം പല കെട്ടുകഥകള്‍ക്കും ഇടയാക്കുന്നു. ഇത് സ്വയം ആനന്ദത്തിന്റെ രൂപത്തില്‍ മുഴുകുന്നതില്‍ നിന്ന് ആളുകളെ തടയുന്നു. സ്വയംഭോഗത്തെക്കുറിച്ച് മിഥ്യാധാരണകളും നിലവിലുണ്ട്.

tRootC1469263">

സ്വയംഭോഗം ഉദ്ധാരണക്കുറവിന് കാരണമാകും

യാഥാര്‍ത്ഥ്യം: ഉദ്ധാരണക്കുറവ് എന്നത് ലൈംഗിക ബന്ധത്തില്‍ ഉദ്ധാരണം നിലനിര്‍ത്തുന്നതിനോ നേടുന്നതിനോ ഉള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്നു. ഈ ലൈംഗിക അപര്യാപ്തതയുടെ കാരണങ്ങള്‍ വ്യത്യസ്തമാണ്. സ്വയംഭോഗം ഒരിക്കലും ഇതിന് കാരണമാകില്ല. യഥാര്‍ത്ഥത്തില്‍ ആവര്‍ത്തിച്ച് സ്വയംഭോഗം ചെയ്യുമ്പോള്‍, സ്വന്തം സ്പര്‍ശനത്തിനോ ഒരു പ്രത്യേകതരം സംവേദനത്തിനോ നിങ്ങള്‍ പരിചിതരാകുന്നു എന്നതാണ്.

സ്വയംഭോഗം ദീര്‍ഘകാല ആരോഗ്യ ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല

വസ്തുത: സ്വയംഭോഗം ആരോഗ്യത്തിന് നല്ലതാണെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. ഇത് നല്‍കുന്ന ചില ആരോഗ്യ ആനുകൂല്യങ്ങളില്‍ ഏകാഗ്രതയും മികച്ച ഉറക്കവും ഉള്‍പ്പെടുന്നു. ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിനാല്‍ സമ്മര്‍ദ്ദവും തലവേദനയും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, പതിവായി സ്വയംഭോഗം ചെയ്യുന്നത് പുരുഷന്മാരില്‍ മികച്ച ഫിറ്റ്‌നസ് നിലകളും യുവത്വത്തിന്റെ രൂപവും ഉറപ്പാക്കുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ലൈംഗിക ബന്ധത്തില്‍ വേദന കുറയുന്നത് പോലുള്ള ചില ലൈംഗിക ആരോഗ്യ ആനുകൂല്യങ്ങള്‍ സ്വയംഭോഗം വാഗ്ദാനം ചെയ്യുന്നു. മസ്തിഷ്‌ക റിസപ്റ്ററുകളും എന്‍ഡോര്‍ഫിനുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്, വേദനയെക്കുറിച്ചുള്ള ധാരണ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, യോനിയിലെ വരള്‍ച്ച കുറയ്ക്കാനും ഇതിന് കഴിയും.
 
കുട്ടികള്‍ സ്വയംഭോഗം ചെയ്യില്ല

യാഥാര്‍ത്ഥ്യം: സ്വയംഭോഗം ഒരു സാധാരണ ബാല്യകാല ശീലമാണ്. പ്രായപൂര്‍ത്തിയാകും മുന്‍പേ കുട്ടികള്‍ അവരുടെ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ നിന്ന് ഉണ്ടാകുന്ന ആനന്ദാനുഭൂതിയും കണ്ടെത്തുന്നു.

ബന്ധങ്ങളിലുള്ളവര്‍ സ്വയംഭോഗം ചെയ്യാറില്ല

വസ്തുത: അവിവാഹിതനായാലും പ്രണയ ബന്ധത്തിലായാലും ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാവുന്ന ആരോഗ്യകരമായ ലൈംഗിക പ്രവര്‍ത്തനമാണ് സ്വയംഭോഗം. സ്വയംഭോഗം വളരെ സാധാരണമായ ഒരു പ്രകൃയയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു; ഏകദേശം 92% പുരുഷന്മാരും 62% സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നു. ചിലപ്പോള്‍, ദമ്പതികള്‍ അവരുടെ ലൈംഗിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുമിച്ച് സ്വയംഭോഗത്തിലും ഏര്‍പ്പെടുന്നു.

മിഥ്യ: സ്ത്രീകള്‍ സ്വയംഭോഗം ചെയ്യില്ല.

വസ്തുത: സ്ത്രീകളും പുരുഷന്‍മാരെപ്പോലെ തന്നെ സ്വയംഭോഗം ചെയ്യുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ ഇതിനെക്കുറിച്ച് വാചാലരല്ല എന്നതാണ് വ്യത്യാസം. സ്ത്രീകള്‍ അവരുടെ ലൈംഗികത സ്വയം അന്വേഷിക്കുന്നതില്‍ സമൂഹം കളങ്കമായി കരുതുന്നു. അതുകാരണം മിക്ക സ്ത്രീകളും പതിവായി സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും, ഈ വിഷയത്തെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ കള്ളം പറയുകയാണ് പതിവ്.

മിഥ്യ: ചെറുപ്രായത്തില്‍ തന്നെ സ്വയംഭോഗം ചെയ്യുന്നത് വഴിതെറ്റിയ ലൈംഗിക സ്വഭാവത്തിന് കാരണമാകും.

വസ്തുത: കൗമാരക്കാര്‍ സ്വയംഭോഗം ചെയ്യുന്നത് തികച്ചും നല്ലതാണ്. സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പിന്നീട് നല്ല ലൈംഗികാനുഭവങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

മിഥ്യ: സ്വയംഭോഗം വന്ധ്യതയ്ക്ക് കാരണമാകുന്നു

വസ്തുത: സ്വയം സന്തോഷിക്കുന്നത് ഗര്‍ഭിണിയാകാനോ മറ്റാരെയെങ്കിലും ഗര്‍ഭിണിയാക്കാനോ ഉള്ള സാധ്യത കുറയ്ക്കുന്നില്ല. കുറഞ്ഞ ബീജസംഖ്യയുള്ള പുരുഷന്മാര്‍ക്ക്, പങ്കാളിയെ ഗര്‍ഭിണിയാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ഖലനം നിയന്ത്രിക്കുന്നത് നല്ലതാണ്. സെക്സ് ടോയ്സ് പങ്കിടുന്ന പങ്കാളികള്‍ അവ വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും അവയിലൂടെ എസ്.ടി.ഡികള്‍ പകരുകയും ചെയ്യുന്നുവെങ്കില്‍ മാത്രമാണ് സ്വയംഭോഗം വന്ധ്യതയിലേക്ക് നയിക്കുന്നത്.

മിഥ്യ: സ്വയംഭോഗം ജനനേന്ദ്രിയത്തിന് കേടുവരുത്തും

വസ്തുത: നിങ്ങളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നത് അവയ്ക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. ലൈംഗികാവയവങ്ങള്‍ ഘര്‍ഷണത്തെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, അതിനാല്‍ അവ വളരെ കഠിനമായ അവയവങ്ങളാണ്.

ലിംഗഭേദവും പ്രായവും പരിഗണിക്കാതെ സ്വയംഭോഗം തികച്ചും സാധാരണമാണ്. ഈ കെട്ടുകഥകള്‍ പൊളിച്ചെഴുതിയാല്‍, മനസ്സില്‍ യാതൊരു സംശയവുമില്ലാതെ നിങ്ങള്‍ക്ക് അതില്‍ ആസ്വാദ്യകരമായി മുഴുകാന്‍ കഴിയും.

Tags