നാടു കാണാനായി 3 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ജോലിയോ ജീവിതമോ വലുത്? വൈറലായി ഒരു കുറിപ്പ്
തീരുമാനം അക്കാലത്ത് പലരും ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചത്. ജോലിയിലെ മൊമെന്റം നഷ്ടപ്പെടുത്തുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു.
ന്യൂഡല്‍ഹി: കുഷാ കപിലയുടെ ഷേപ്വെയര്‍ ബ്രാന്‍ഡ് അണ്ടര്‍നീറ്റ് (ഡിറലൃിലമ)േന്റെ സഹസ്ഥാപകനും സിഇഒയുമായ വിമര്‍ശ് റസ്ദാന്‍, ലിങ്ക്ഡ്ഇനില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിലൂടെ തന്റെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം വെളിപ്പെടുത്തിയിരിക്കുകയാണ്. 13 വര്‍ഷത്തെ കഠിനമായ ജോലിക്ക് ശേഷം 3 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഒരു വര്‍ഷം ലോകയാത്ര നടത്തിയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങിയത് ഉറങ്ങാനായിരുന്നു മാത്രമായിരുന്നെന്ന് വിമര്‍ശ് പറഞ്ഞു. 18-20 മണിക്കൂര്‍ ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. ഒരു ദിവസം ഞാന്‍ ജോലി വിട്ടു. ഒരു വര്‍ഷം ഐസ്ലാന്‍ഡ്, ക്രൊയേഷ്യ, പാരീസ് എന്നിവയുള്‍പ്പെടെ യൂറോപ്പിലുടനീളം യാത്ര ചെയ്‌തെന്ന് വിമര്‍ശ് റസ്ദാന്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ എഴുതി.
ഈ തീരുമാനം അക്കാലത്ത് പലരും ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചത്. ജോലിയിലെ മൊമെന്റം നഷ്ടപ്പെടുത്തുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍, ആ യാത്ര അദ്ദേഹത്തിന്റെ ജീവിതവും ജോലിയും സംബന്ധിച്ച കാഴ്ചപ്പാട് മാറ്റിമറിച്ചു. തിരികെ വന്നപ്പോള്‍ ഞാന്‍ അതേ രീതിയില്‍ ബില്‍ഡ് ചെയ്തില്ല. ഗ്രൈന്‍ഡ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് പകരം കൃത്യമായ വിശ്രമവും, ജോലിഭാരം ക്രമീകരിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഐഎഫ്ടി ഡല്‍ഹിയില്‍ നിന്ന് ഗാര്‍മെന്റ് മാനുഫാക്ചറിംഗ് ടെക്നോളജിയില്‍ ബിരുദാനന്തര ഡിപ്ലോമയും ഐഐഎം കൊല്‍ക്കത്തയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനും പഠിച്ച വിമര്‍ശ്, ഓറിയന്റ് ക്രാഫ്റ്റില്‍ 16 വര്‍ഷം ജോലി ചെയ്ത് സീനിയര്‍ വൈസ് പ്രസിഡന്റ് പദവി വരെ എത്തിയിരുന്നു. പിന്നീട് പാരീസിയന്‍ ബൂഡോയറിലും അറ്റിക് സാള്‍ട്ടിലും പ്രവര്‍ത്തിച്ച അദ്ദേഹം, 2025 ജനുവരി മുതല്‍ അണ്ടര്‍നീറ്റിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. കുഷാ കപിലയോടൊപ്പം ആരംഭിച്ച ഈ ബ്രാന്‍ഡ് ഇന്ത്യന്‍ വനിതകള്‍ക്കായുള്ള കംഫര്‍ട്ടബിള്‍ ഷേപ്വെയറിലും ഇന്നര്‍വെയറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യാത്രയിലൂടെ ലഭിച്ച ക്ലാരിറ്റി അദ്ദേഹത്തിന്റെ മറ്റ് ബിസിനസുകള്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചതായി വിമര്‍ശ് പറയുന്നു. എന്താണ് ഞാന്‍ ബില്‍ഡ് ചെയ്യേണ്ടത്, ആരോടൊപ്പമാണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാന്‍ ആ വര്‍ഷം പഠിക്കാന്‍ സാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടുകയും, ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു.
.jpg)

