സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയതില്‍ ചെന്നിത്തല മുതല്‍ കുഞ്ഞാലിക്കുട്ടിവരെ, റെയ്ഡ് ചെയ്യുന്നില്ലേയെന്ന് സിപിഎം, സതീശന്‍ ബിജെപി ഡീലെന്നും ആരോപണം
കമ്പനിയുടെ എംഡി ശശിധരന്‍ കര്‍ത്തായുടെ വീട്ടില്‍ നിന്ന് ലഭിച്ച രേഖകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും നടന്ന ഇഡി റെയ്ഡുകള്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് ബിജെപി ഡീലിനെ തുടര്‍ന്നാണ് ഇഡി വേട്ടയ്ക്ക് ഇറങ്ങിയതെന്നാണ് സപിഎമ്മിന്റെ ആരോപണം.
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കരിമണല്‍ ഖനന കമ്പനി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ എടി കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സിന് ഏകദേശം 1.72 കോടി രൂപ പണം നല്‍കിയതായ വിഷയത്തിലാണ് അന്വേഷണം.
കമ്പനിയുടെ എംഡി ശശിധരന്‍ കര്‍ത്തായുടെ വീട്ടില്‍ നിന്ന് ലഭിച്ച രേഖകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ (ചുരുക്കെഴുത്തുകള്‍) ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളുമായി ബന്ധപ്പെടുത്തി വ്യാപക ചര്‍ച്ചയായി. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയെന്നും സമ്മതിച്ചിരുന്നു.
പണം വാങ്ങിയ യുഡിഎഫ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നില്ലേയെന്നാണ് സിപിഎം ചോദിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ റെയ്ഡ് നടന്നത് ബിജെപി കോണ്‍ഗ്രസ് ധാരണയുടെ ഭാഗമാണെന്നെന്നും കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്നും സിപിഎം ആരോപിക്കുന്നു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന ശീലം ബിജെപിക്കുണ്ടെന്നാണ് വിമര്‍ശനം. സമാന രീതിയില്‍ സിപിഎമ്മിനെ ഇല്ലാതാക്കി കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റെയ്‌ഡെന്നും സിപിഎം പറയുന്നു.
.jpg)

