ശമ്പളം 2.7 കോടി രൂപ, കൂടുതല്‍ സമയം കഷ്ടപ്പെട്ട് ജോലി ചെയ്യാനാകില്ലെന്ന് പറഞ്ഞ് രാജിവെച്ച് സ്റ്റാര്‍ട്ടപ് സിഎംഒ

Daniel Min

വിറ്റ്‌സ്‌കൂള്‍ ബിരുദധാരിയായ ഡാനിയല്‍ മിന്‍ 2025 മേയില്‍ വെറും 21-ാം വയസ്സില്‍ ആണ് ജോലിയില്‍ ചേരുന്നത്. എട്ട് മാസം മാത്രം സ്ഥാനത്തിരുന്ന ശേഷമാണ് അദ്ദേഹം രാജി. വര്‍ഷം 2.7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചുകൊണ്ടിരുന്നത്.

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പായ Cluely യുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഡാനിയല്‍ മിന്‍ (22) സ്ഥാനം രാജി വച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ട വിശദീകരണത്തില്‍, ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യുന്നത് തന്റെ ജീവിതത്തിലെ ചെറിയ സ്വാതന്ത്ര്യങ്ങളും പ്രധാനപ്പെട്ട നിമിഷങ്ങളും നഷ്ടപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

tRootC1469263">

വിറ്റ്‌സ്‌കൂള്‍ ബിരുദധാരിയായ ഡാനിയല്‍ മിന്‍ 2025 മേയില്‍ വെറും 21-ാം വയസ്സില്‍ ആണ് ജോലിയില്‍ ചേരുന്നത്. എട്ട് മാസം മാത്രം സ്ഥാനത്തിരുന്ന ശേഷമാണ് അദ്ദേഹം രാജി. വര്‍ഷം 2.7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചുകൊണ്ടിരുന്നത്.

സുഹൃത്തുക്കളോടൊപ്പം ഡിന്നര്‍ കഴിക്കുക, സഹോദരന്റെ പിറന്നാളിന് സര്‍പ്രൈസ് ചെയ്യുക തുടങ്ങിയ ചെറിയ സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെട്ടു. ജോലി തുടക്കത്തില്‍ വളരെ രസകരമായിരുന്നു, പക്ഷേ പിന്നീട് എല്ലാം യാന്ത്രിമായി തോന്നിത്തുടങ്ങി. അസംതൃപ്തി ശ്രദ്ധയില്‍പ്പെട്ട സിഇഒ ഡാനിയേലിനെ വിളിച്ചുവരുത്തി. ജോലി രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ സന്തോഷം നല്‍കുന്നത് തിരഞ്ഞെടുക്കാന്‍ സിഇഒ റോയ് ലീ പ്രോത്സാഹിപ്പിച്ചെന്ന് യുവാവ് പറഞ്ഞു.

Cluely എന്ന എഐ സ്റ്റാര്‍ട്ടപ്പ് തുടക്കത്തില്‍ 'cheat on everything' എന്ന മാര്‍ക്കറ്റിങ് കാമ്പെയ്‌നിലൂടെ വലിയ വിവാദമായിരുന്നു. ജോലിക്കായുള്ള അഭിമുഖങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവയില്‍ എഐ സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയിലാണ് രാജി പ്രഖ്യാപനം.

ചെറുപ്പക്കാരായ ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ്, മാനസികാരോഗ്യം, ജോലിയുടെ അര്‍ത്ഥം തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുന്നതാണ് ഡാനിയേലിന്റെ രാജി. പല യുവാക്കള്‍ക്കും ഈ തീരുമാനം പ്രചോദനമായേക്കും.

Tags