ഒപ്പിട്ട ക്രിസ്മസ് ബമ്പര്‍ ലോട്ടറി നെയ്പാത്രത്തിലിട്ട് ആന്ധ്രയിലേക്ക് അയക്കുമോ? പോലീസുകാരന്റെ പരാതിയില്‍ ദുരൂഹത

Christmas Bumper Lottery

സജിമോന്‍ കേരള പോലീസില്‍ നിന്ന് വിരമിച്ച ശേഷം ട്രാവല്‍ സര്‍വീസ് നടത്തുകയാണ്. ഭാര്യയുടെ ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് പറയുന്നു.

കൊച്ചി: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ഒരു തര്‍ക്കമാണ് ഇപ്പോള്‍ ഏറണാകുളം ജില്ലയിലെ പിറവം പാഴൂരില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാന ടിക്കറ്റ് തന്റേതാണെന്ന് അവകാശപ്പെട്ട് റിട്ട. എ.എസ്.ഐ. കെ.കെ. സജിമോന്‍ പോലീസിനെയും കോടതികളെയും സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ടിക്കറ്റ് 'നഷ്ടപ്പെട്ട' സാഹചര്യം വിശദീകരിക്കുന്ന രീതിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്.

tRootC1469263">

സജിമോന്‍ കേരള പോലീസില്‍ നിന്ന് വിരമിച്ച ശേഷം ട്രാവല്‍ സര്‍വീസ് നടത്തുകയാണ്. 2025 ഡിസംബര്‍ 1-ന് മുണ്ടക്കയം ഭാര്യയുടെ ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് പറയുന്നു. ടിക്കറ്റിന്റെ പുറകില്‍ സ്വന്തം പേര്, വിലാസം, ഒപ്പ് എന്നിവ എഴുതി സൂക്ഷിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ടിക്കറ്റ് നമ്പര്‍ തന്റെ വാഹന നമ്പറും മക്കളുടെ ലക്കി നമ്പറും ചേര്‍ന്നതിനാലാണ് തിരഞ്ഞെടുത്തതെന്നും സജിമോന്‍ വിശദീകരിക്കുന്നു. ജനുവരി അവസാനത്തോടെ ശബരിമല തീര്‍ത്ഥാടകരായ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പഭക്തര്‍ അദ്ദേഹത്തിന്റെ ട്രാവല്‍ വാന്‍ ഉപയോഗിച്ചു. അവര്‍ ഒരു നെയ്പാത്രം വണ്ടിയില്‍ മറന്നുവെച്ചിരുന്നു. സജിമോന്‍ ടിക്കറ്റ് ആ പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. തീര്‍ത്ഥാടകര്‍ പിന്നീട് ആവശ്യപ്പെട്ടതിനാല്‍ ജനുവരി 30-ന് പിറവത്ത് നിന്ന് നെയ്പാത്രം കൂറിയര്‍ ചെയ്തു കൊടുത്തു. അപ്പോള്‍ ടിക്കറ്റും അറിയാതെ അകത്തുപോയി എന്നാണ് സജിമോന്റെ വാദം. 

നഷ്ടപ്പെട്ട ടിക്കറ്റിന്റെ നമ്പര്‍ ലോട്ടറി ഫലത്തില്‍ ഒന്നാം സമ്മാനമായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് ടിക്കറ്റിനായി തിരയുന്നത്. ഫെബ്രുവരി 1-ന് വൈകുന്നേരം കൂറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പാത്രം വിശാഖപട്ടണത്ത് എത്തിയതായി അറിഞ്ഞു. പക്ഷേ ടിക്കറ്റ് കണ്ടെത്തിയില്ല.

ടിക്കറ്റ് ഹാജരാക്കുന്നവന് മാത്രമേ സമ്മാനം നല്‍കൂ. ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വാങ്ങുന്നയാളുടെ ഉത്തരവാദിത്തമാണെന്നാണ് ലോട്ടറി വകുപ്പിന്റെ നിലപാട്.

സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലായതോടെ പലരും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒപ്പിട്ട, വിലാസമുള്ള ടിക്കറ്റ് എങ്ങനെ അറിയാതെ കൂറിയറില്‍ പോകും? റിട്ട. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ക്ക് ഇത്തരം ഒരു തെറ്റ് സംഭവിക്കുമോ? നെയ്പാത്രം മാത്രം മറന്ന വിശാഖപട്ടണത്തുകാര്‍ക്ക് ടിക്കറ്റ് കിട്ടിയോ? അല്ലെങ്കില്‍ മറ്റൊരാള്‍ ടിക്കറ്റ് ഹാജരാക്കിയത് ആരാണ്? എന്നൊക്കെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

20 കോടി രൂപയുടെ സമ്മാനം ഹൈക്കോടതി നിര്‍ദേശപ്രകാരം തല്‍ക്കാലം 'ഫ്രീസ്' ചെയ്തിരിക്കുകയാണ്. ടിക്കറ്റ് ആധികാരികതയും ഉടമസ്ഥതയും തെളിയിക്കേണ്ടത് ഇരു കക്ഷികളുടെയും ഉത്തരവാദിത്തമാണ്. കൂറിയര്‍ സിസിടിവി ഫൂട്ടേജ്, ടിക്കറ്റിലെ ഒപ്പ് വിലാസം തുടങ്ങിയ തെളിവുകള്‍ നിര്‍ണായകമാവും.
 

Tags