അല്ലു അര്‍ജുനെ പോലെ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യുന്നില്ലേ, താരങ്ങള്‍ക്ക് ഇരട്ടനീതിയോ, അപകടത്തിനുശേഷവും ആഘോഷിച്ചത് നാണക്കേട്, ദുരന്തമുണ്ടാക്കിയത് ആര്‍സിബിയുടെ കടുംപിടുത്തം

Allu Arjun Virat Kohli
Allu Arjun Virat Kohli

2024 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍, ജനക്കൂട്ട നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അല്ലു അര്‍ജുന്‍ അറസ്റ്റിലായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ബെംഗളുരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ 2025 വിജയിച്ചതിന്റെ ആഘോഷ പരേഡിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും 45 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. 

tRootC1469263">

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പേര് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. 2024 ഡിസംബറില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ 'പുഷ്പ 2' പ്രദര്‍ശനവുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തിയാണ് നെറ്റിസണ്‍സ് ഇപ്പോള്‍ 'വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യുമോ?' എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ആര്‍സിബി വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ജനക്കൂട്ട നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം കര്‍ണാടക സര്‍ക്കാരിനും പോലീസിനുമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

2024 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍, ജനക്കൂട്ട നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അല്ലു അര്‍ജുന്‍ അറസ്റ്റിലായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ചിന്നസ്വാമി സ്റ്റേഡിയത്തിലെ സംഭവത്തിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലിയിലേക്കോ ആര്‍സിബി മാനേജ്‌മെന്റിലേക്കോ ചുമത്താന്‍ സാധ്യതയുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

'അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത് ശരിയായിരുന്നെങ്കില്‍, വിരാട് കോഹ്ലിയാണ് ഈ ജനക്കൂട്ടത്തിന് കാരണം എന്ന് പറഞ്ഞ് താരത്തെ അറസ്റ്റ് ചെയ്യണം,' എന്നാണ് ഒരു എക്‌സ് പോസ്റ്റില്‍ പറയുന്നത്. മറ്റൊരു പോസ്റ്റില്‍, 'അല്ലു അര്‍ജുന്‍ ഒരു മരണത്തിന് അറസ്റ്റിലായി, അപ്പോള്‍ 11 മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?' എന്നും ചോദിക്കുന്നു. എന്നാല്‍, വിരാട് കോഹ്ലിയോ ആര്‍സിബിയോ ജനക്കൂട്ട നിയന്ത്രണത്തിന് ഉത്തരവാദികളല്ല, മറിച്ച് കര്‍ണാടക സര്‍ക്കാരും പോലീസുമാണ് ഉത്തരവാദികള്‍ എന്ന് ചില എക്‌സ് പോസ്റ്റുകള്‍ വാദിക്കുന്നു.

അപകടത്തിന് ശേഷവും ആര്‍സിബി താരങ്ങള്‍ ആഘോഷിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആര്‍സിബി മാനേജ്‌മെന്റിന്റെ കടുംപിടുത്തമാണ് അപകടത്തിന് കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിജയാഘോഷ പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും വിദേശ കളിക്കാര്‍ക്ക് തിരിച്ചുപോകേണ്ടതിനാല്‍ ഉടന്‍ വേണമെന്നായിരുന്നു ആര്‍സിബിയുടെ നിലപാട്. ഇത് ഐപിഎല്ലിന് എക്കാലവും കളങ്കമുണ്ടാക്കുന്ന സംഭവത്തിനും ഇടയാക്കി.

 

Tags