ചൈന വിമാനവേഗതയില്‍ അതിവേഗ തീവണ്ടിയോട്ടുന്നു, നമ്മള്‍ 200 കി.മീ. വേഗത ട്രെയിനിനായി 10 വര്‍ഷം ചര്‍ച്ച ചെയ്യുന്നു, മെട്രോമാന്റെ തീവണ്ടി തിരുവനന്തപുരത്തുനിന്നും കണ്ണൂരെത്താന്‍ 5 മണിക്കൂറെടുക്കും
വിമാനവേഗത്തിലുള്ള തീവണ്ടികള്‍ പോലും ചൈനയില്‍ 45,000 കി.മീ. അധികം നീളുന്ന പാതകളിലൂടെ ചീറിപ്പായുമ്പോഴാണ് 200 കി.മീ. വേഗതയുള്ള ട്രെയിനിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ തീവണ്ടിവേണമെന്ന സ്വപ്‌നം മലയാളികള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി വര്‍ഷങ്ങളാകുന്നു. നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ പതിറ്റാണ്ടുകളായി ബുള്ളറ്റ് ട്രെയിനുകളുണ്ട്. വിമാനവേഗത്തിലുള്ള തീവണ്ടികള്‍ പോലും ചൈനയില്‍ 45,000 കി.മീ. അധികം നീളുന്ന പാതകളിലൂടെ ചീറിപ്പായുമ്പോഴാണ് 200 കി.മീ. വേഗതയുള്ള ട്രെയിനിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത്.
ഇപ്പോള്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ അതിവേഗപാത വരികയാണെങ്കില്‍ വേഗത മണിക്കൂറില്‍ 160-180 കി.മീ. ആയിരിക്കും. ഈ രീതിയില്‍ 20ല്‍ അധികം സ്റ്റോപ്പുകളില്‍ നിര്‍ത്തിയാല്‍ തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെത്താന്‍ 4.5 മണിക്കൂറില്‍ അധികമെടുക്കും. നിലവില്‍ വന്ദേഭാരത് ട്രെയിന്‍ 6.5 മണിക്കൂറാണ് ഇത്രയും ദൂരമെത്താന്‍ എടുക്കുന്നത്. സാധാരണ ട്രെയിനുകള്‍ 8-12 മണിക്കൂര്‍ വരെ സമയമെടുക്കും.
ചൈനയുടെ ഹൈ സ്പീഡ് നെറ്റ്വര്‍ക്ക് ശരാശരി ഓപ്പറേഷണല്‍ വേഗത മണിക്കൂറില്‍ 250-300 കി.മീ. ആണ്. ഇന്ത്യയില്‍ ആദ്യ യഥാര്‍ത്ഥ ബുള്ളറ്റ് ട്രെയിന്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഹൈ സ്പീഡ് പദ്ധതികള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ പുതിയ പാതയും അതിവേഗ യാത്രയുമെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളെടുക്കും. ഫണ്ട് കണ്ടെത്തുക, സ്ഥലം ഏറ്റെടുക്കുക, പരിസ്ഥിതി ക്ലിയറന്‍സ്, പ്രതിഷേധം ഇവയെല്ലാം തരണം ചെയ്താലും 10 വര്‍ഷമെങ്കിലും കഴിയാതെ തീവണ്ടിപ്പാത യാഥാര്‍ത്ഥ്യമാകില്ല.
ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പോലും അതിവേഗ പാതയില്‍ കുതികുതിക്കുമ്പോള്‍ അത്തരമൊരു പാത വേണോ വേണ്ടയോ എന്ന ആലോചനയിലാണ് നാം.
.jpg)

