വിമാനത്തിന്റെ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് വിജയിച്ച് ചൈന, നമ്മളിവിടെ വന്ദേഭാരത് ആഘോഷിക്കുന്നു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്ന ചൈന ഗതാഗത സൗകര്യത്തിന്റെ കാര്യത്തിലും മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. പ്രത്യേകിച്ചും ട്രെയിന്‍ യാത്രാ സൗകര്യത്തില്‍ ചൈനയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. ഏറ്റവും ഒടുവില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പരീക്ഷണ ഓട്ടം ചൈന വിജയകരമായി പൂര്‍ത്തിയാക്കി.
tRootC1469263">ചൈനയുടെ അടുത്ത തലമുറ ട്രെയിന്‍ എന്നറിയപ്പെടുന്ന അതിവേഗ ട്രെയിന്‍ മണിക്കൂറില്‍ 281 മൈല്‍ (453 കിലോമീറ്റര്‍) വേഗതയില്‍ കുതിച്ചുപാഞ്ഞു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ നോക്കുന്ന ഒരു യുഗത്തില്‍, വൈദ്യുതീകരിച്ചതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ട്രെയിനുകള്‍ക്ക് ഗതാഗതത്തിന് പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കാന്‍ കഴിയും.
യാത്രയുടെ സമയം കൂടുതല്‍ കുറയ്ക്കാന്‍ ചൈനയുടെ പുതിയ ട്രെയിനുകള്‍ക്ക് കഴിയും. ഉദാഹരണത്തിന്, തലസ്ഥാന നഗരമായ ബെയ്ജിംഗും ഷാങ്ഹായും തമ്മിലുള്ള ദൂരം മണിക്കൂറില്‍ 248 മൈല്‍ (400 കി.മീ) സഞ്ചരിക്കുന്ന ട്രെയിനില്‍ 2.5 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതായത് ഒരു ഫ്‌ലൈറ്റ് സാധാരണ എടുക്കുന്നതിന് സമാനമായ സമയം കൊണ്ട് ഈ ദൂരം പിന്നിടാം.
ഈ നേട്ടം ചൈനയുടെ അതിവേഗ റെയില്‍ സാങ്കേതികവിദ്യയിലെ മറ്റൊരു സുപ്രധാന വികസനമാണെന്ന് ചൈനീസ് റെയില്‍വേ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ ചൈനയില്‍ അതിവേഗമോടുന്ന അനേകം ട്രെയിനുകളുണ്ട്. നിലവില്‍ ചൈനയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഓടുന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വേഗതയാണിത്. തൊട്ടുപിന്നിലുള്ള ജപ്പാനിലെയും ഫ്രാന്‍സിലെയും അതിവേഗ ട്രെയിനുകളുടെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.
ചൈന ട്രെയിന്‍ ഗതാഗത മേഖലയില്‍ കുതികുതിക്കുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണെന്നുകാണാം. ലോകത്തെ തന്നെ ഏറ്റവും വരുമാനമുണ്ടാക്കുന്ന റെയില്‍ സംവിധാനങ്ങളിലൊന്നായിട്ടും യാത്രക്കാര്‍ക്ക് വേണ്ടവിധം സൗകര്യമൊരുക്കാന്‍ പോലും ഇന്ത്യന്‍ റെയില്‍വേക്ക് കഴിയുന്നില്ല. ഇന്ത്യയുടെ അതിവേഗ ട്രെയിന്‍ ആയി അവതരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വന്ദേ ഭാരതിന് പരമാവധി 160 കി.മീ. വേഗതയാണ് പറയുന്നത്. എന്നാല്‍, പല സംസ്ഥാനങ്ങളിലും 100 കി.മീ. വേഗതയിലും താഴെയാണ് ട്രെയിന്‍ ഓടുന്നത്. കേരളത്തില്‍ സില്‍വര്‍ലൈന്‍ എന്ന പേരില്‍ 250 കി.മീ വേഗതയുള്ള ട്രെയിന്‍ സൗകര്യമൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ പ്രതിഷേധ സമരം നടത്തി പ്രതിപക്ഷ കക്ഷികള്‍ ഇല്ലാതാക്കുമ്പോഴാണ് ചൈനയില്‍ 450 കി.മീ. വേഗതയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.
.jpg)


