മുഖ്യ തെര. ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വിഡി സതീശന്റെ സെക്രട്ടറി ആയതെങ്ങിനെ?, പിന്നില്‍ നടന്നത് വമ്പന്‍ ഡീലോ, തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നോ? ബിജെപിയുടെ സീല്‍ എങ്ങനെ വന്നു?

vd satheesan rathan kelkar

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെയൊരു സ്ഥാനത്ത് എത്തിക്കുന്നത് സംശയാസ്പദമാണെന്ന് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. രത്തന്‍ യു. ഖേല്‍ക്കറെ നിയമിക്കാനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെയൊരു സ്ഥാനത്ത് എത്തിക്കുന്നത് സംശയാസ്പദമാണെന്ന് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നുവന്ന ഒരു പ്രധാന ബ്യൂറോക്രാറ്റിക് മാറ്റമാണ് രത്തന്‍ ഖേല്‍ക്കറുടെ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറില്‍നിന്നും നേരിട്ട് വി.ഡി. സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായി.

തിരഞ്ഞെടുപ്പിനിടെ വലിയ വിവാദമുണ്ടാക്കിയ സംഭവമാണ് ബിജെപി സീല്‍ ഉള്ള ഒരു ഇലക്ഷന്‍ കമ്മീഷന്‍ ലെറ്റര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ചത്. ഇത് ക്ലറിക്കല്‍ എറര്‍ ആണെന്നായിരുന്നു വിശദീകരണം. വിമര്‍ശകര്‍ ഇതിനെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പക്ഷപാതത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധകാരിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമാന രീതിയിലാണ് കേരളത്തിലും നിയമനം നടന്നതെന്നതാണ് ശ്രദ്ധേയം.

നിയമനങ്ങള്‍ ബ്യൂറോക്രാറ്റുകളെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയരാക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് പിന്നീട് മറ്റ് പോസ്റ്റുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നത് സംശയാസ്പദമാണ്. നേരത്തെതന്നെ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നിങ്കെല്‍ തെരഞ്ഞെടുപ്പ് അട്ടമറിക്ക് തുല്യമാണെന്നാണ് വിമര്‍ശനം.

രത്തന്‍ ഖേല്‍ക്കറുടെ നിയമനം ബ്യൂറോക്രാറ്റിക് ഷിഫ്റ്റ് ആണെങ്കിലും, തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന സമയത്തെ ബിജെപി സീല്‍ വിവാദവും, മറ്റും ചേര്‍ത്തുവായിച്ചാല്‍ രാഷ്ട്രീയ ഡീല്‍ ആണെന്ന സംശയം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉദ്യോഗസ്ഥരുടെ നിഷ്പക്ഷതയും ജനവിശ്വാസത്തിന്റെ അടിത്തറയാണ്. ഇത്തരം നിയമനങ്ങള്‍ ആ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നു.
 

Tags