ഗര്‍ഭധാരണത്തിന് ഈ സമയത്തെ സെക്‌സ് സഹായിക്കും, ലൈംഗിക ഹോര്‍മോണ്‍ ഏറ്റവും ഉയര്‍ന്ന അളവില്‍
ബീജത്തിന്റെ ആരോഗ്യം ദിവസത്തെ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്തമായി മാറുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രഭാതത്തിലെ സെക്സ് ചില സ്ത്രീകളെ ഗര്‍ഭിണിയാക്കാന്‍ സഹായിക്കും. പുരുഷ ലൈംഗിക ഹോര്‍മോണ്‍ രാവിലെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തുന്നതിനാലാണിത്. ഇത് ബിജത്തിന് കരുത്തുപകരും.
tRootC1469263">ഒരു കുഞ്ഞിനുവേണ്ടി കുടുംബം ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭധാരണത്തിന് ദമ്പതികള്‍ തയ്യാറെടുക്കുന്നു. എന്നാല്‍, ചില ദമ്പതികളില്‍ ഗര്‍ഭധാരണം അത്ര എളുപ്പമാകില്ല. പങ്കാളിയുമായി 6 മാസം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് എന്നാണര്‍ത്ഥം.
ദമ്പതിമാര്‍ ചെറുപ്പമാണെങ്കില്‍ ഇക്കാര്യത്തില്‍ വളരെയധികം വിഷമിക്കേണ്ടതില്ല. ലളിതമായ പല കാരണങ്ങള്‍കൊണ്ടും ഗര്‍ഭധാരണം വൈകയേക്കാം. സാങ്കേതികവിദ്യയുടെ പുരോഗതിയിലൂടെ വന്ധ്യതയ്ക്ക് അത്യാധുനിക ചികിത്സകള്‍ ഇക്കാലത്ത് ലഭ്യമാണ്.
ആരോഗ്യമുള്ള ദമ്പതികളുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് അവര്‍ ശരിയായ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതാണ്. ആര്‍ത്തവ സൈക്കിളുകള്‍ കൃത്യമായി മനസിലാക്കേണ്ടതും ഗര്‍ഭധാരണത്തിന് അനുയോജ്യമായ ദിവസങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതുമുണ്ട്.
രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വാദിക്കുന്നവരുണ്ട്. പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം രാവിലെ കൂടുതലാണെന്നാണ് കാരണം. രണ്ടുപേര്‍ക്ക് ലൈംഗികമായി ബന്ധപ്പെടാന്‍ താത്പര്യമുള്ള സമയം പ്രധാനമാണ്. പ്രഭാതത്തില്‍ സ്ത്രീ പുരുഷന്മാരിലെ ലൈംഗിക ഹോര്‍മോണ്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ ലൈംഗികബന്ധം ആസ്വാദ്യകരമാകും. അത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
.jpg)


