കാമ്പസ് ഇന്റര്‍വ്യൂ, 2.20 കോടി രൂപ ശമ്പളത്തില്‍ ജോലി, പങ്കെടുത്തവര്‍ക്കെല്ലാം കോളടിച്ചു, 1,128 പേര്‍ക്ക് പഠിച്ചിറങ്ങുമ്പോഴേക്കും ജോലിക്ക് കയറാം

Campus Placement
Campus Placement
പ്രതിവര്‍ഷം 2.20 കോടി രൂപ ലഭിച്ച വിദ്യാര്‍ത്ഥിയാണ് ഉയര്‍ന്ന ശമ്പളം ഉറപ്പിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെുത്തവരുടെ ശരാശരി പാക്കേജ് 22.80 ലക്ഷം രൂപയാണ്. 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി)യിലെ 2024-25 കാമ്പസ് പ്ലേസ്മെന്റില്‍ 1,128 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഓഫര്‍ ലഭിച്ചു. 424 ഇന്റേണ്‍ഷിപ്പ് ഓഫറുകളും അവരെ തേടിയെത്തി.

പ്രതിവര്‍ഷം 2.20 കോടി രൂപ ലഭിച്ച വിദ്യാര്‍ത്ഥിയാണ് ഉയര്‍ന്ന ശമ്പളം ഉറപ്പിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെുത്തവരുടെ ശരാശരി പാക്കേജ് 22.80 ലക്ഷം രൂപയാണ്.  വിദ്യാര്‍ത്ഥികളുടെ കഴിവും ഞങ്ങളുടെ പ്രതിബദ്ധതയും മുന്‍നിര റിക്രൂട്ടര്‍മാരെ ആകര്‍ഷിക്കുന്നത് തുടരുകയാണെന്ന് ഡയറക്ടര്‍ പ്രൊഫ. അമിത് പത്ര പറഞ്ഞു.

ടെക്നോളജി, കണ്‍സള്‍ട്ടിംഗ്, ഫിനാന്‍സ്, കോര്‍ എഞ്ചിനീയറിംഗ് മേഖലകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കമ്പനികളാണ് പ്ലെയ്സ്മെന്റുകള്‍ നടത്തിയത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ടാറ്റ സ്റ്റീല്‍, ആമസോണ്‍, ഡാറ്റ ബ്രിക്സ്, ഐടിസി, സാംസങ്, ഒറാക്കിള്‍, വാള്‍മാര്‍ട്ട്, ക്വാല്‍കോം തുടങ്ങിയവയാണ് പ്രധാന റിക്രൂട്ടര്‍മാര്‍.

ആദ്യ ഘട്ടത്തില്‍ നടത്തിയ പ്ലേസ്‌മെന്റില്‍ 10 ലക്ഷം രൂപ മുതല്‍ 1.65 കോടി രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഓഫറുകള്‍ ലഭിച്ചിരുന്നു. 2025 മെയ് 30-നകം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദ ഫലത്തിന്റെ ഡാറ്റ പുറത്തുവിടും.

 

Tags