സൈഡ് ബിസിനസോ കുടുംബ സമ്പത്തോ ഇല്ലെങ്കിലും പണമുണ്ടാക്കാം, നിങ്ങള്‍ ഉറങ്ങുമ്പോഴും സമ്പാദ്യം വര്‍ദ്ധിക്കും, ആശയം പങ്കുവെച്ച് സാമ്പത്തിക വിദഗ്ധന്‍


വാറന്‍ ബഫറ്റിന്റെ തത്വശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 'ആദ്യം സേവ് ചെയ്യുക, പിന്നീട് ചെലവഴിക്കുക' എന്ന മന്ത്രത്തിലൂടെ ദീര്‍ഘകാല സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ കൗശിക് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
സാമ്പത്തികമായി മുന്നേറുകയെന്നത് പലര്‍ക്കും സങ്കീര്‍ണ്ണവും ദുഷ്‌കരവുമായ ഒരു പ്രക്രിയയായി തോന്നാമെങ്കിലും, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) ആയ നിതിന്‍ കൗശിക് പങ്കുവെച്ച ലളിതമായ, എന്നാല്‍ ഫലപ്രദമായ ഫോര്‍മുല സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വാറന്‍ ബഫറ്റിന്റെ തത്വശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 'ആദ്യം സേവ് ചെയ്യുക, പിന്നീട് ചെലവഴിക്കുക' എന്ന മന്ത്രത്തിലൂടെ ദീര്‍ഘകാല സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ കൗശിക് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
tRootC1469263">നിതിന്‍ കൗശിക്, ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ചെലവിന് ശേഷം ബാക്കിയുള്ളത് സേവ് ചെയ്യരുത്, മറിച്ച് സേവ് ചെയ്ത ശേഷം ബാക്കിയുള്ളത് ചെലവഴിക്കുക എന്നതാണ് നിതിന്‍ പങ്കുവെക്കുന്ന ആപ്തവാക്യം. ചെറിയ തുകകളില്‍ പോലും സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ, കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെ വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

കോമ്പൗണ്ടിംഗ് നിക്ഷേപമാണ് കൗശിക് മുന്നോട്ട് വെക്കുന്ന ആശയം. കൗശിക് തന്റെ ആശയം വിശദീകരിക്കാന്‍ ഒരു ഉദാഹരണം നല്‍കുന്നു, '10,000 രൂപ പ്രതിമാസം 8% വാര്‍ഷിക വരുമാനത്തില്‍ നിക്ഷേപിച്ചാല്‍, 10 വര്‍ഷത്തിനുള്ളില്‍ അത് 18.29 ലക്ഷം രൂപയായി വളരും, 20 വര്‍ഷത്തിനുള്ളില്‍ 59.31 ലക്ഷം രൂപയായും, 30 വര്‍ഷത്തിനുള്ളില്‍ 1.5 കോടി രൂപയായും മാറും. ഈ കണക്കുകള്‍ കോമ്പൗണ്ടിംഗിന്റെ ശക്തിയെ ഉയര്‍ത്തിക്കാട്ടുന്നു. ഓരോ രൂപയും 24 മണിക്കൂറും, ഇടവേളകളോ ശമ്പള വര്‍ദ്ധനവോ ആവശ്യപ്പെടാതെ, നിങ്ങള്‍ക്കായി ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണെന്നാണ് കൗശിക് പറയുന്നത്.
നിതിന്‍ കൗശിക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ നിക്ഷേപ ഓപ്ഷനുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ഓഹരികള്‍, വാടക വരുമാനത്തിനായി റിയല്‍ എസ്റ്റേറ്റ്, സന്തുലിത വളര്‍ച്ചയ്ക്കായി മ്യൂച്വല്‍ ഫണ്ടുകള്‍, ലാഭം വീണ്ടും നിക്ഷേപിക്കാന്‍ കഴിയുന്ന ചെറുകിട ബിസിനസുകള്‍ എന്നിവയാണ് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ അല്ലെങ്കില്‍ ആഡംബര വസ്തുക്കള്‍ പോലെ വേഗത്തില്‍ മൂല്യം കുറയുന്ന കാര്യങ്ങള്‍ക്ക് വായ്പ എടുക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പകരം, വീട് വാങ്ങുകയോ ബിസിനസ് തുടങ്ങുകയോ പോലെ, മൂല്യം വര്‍ദ്ധിക്കുന്ന ആസ്തികള്‍ക്കായി വായ്പ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. സാമ്പത്തിക ശിക്ഷണം എന്നത് വെറും പണം ലാഭിക്കുക മാത്രമല്ല, ജ്ഞാനപൂര്‍വ്വം ചെലവഴിക്കുക കൂടിയാണ്.
നിക്ഷേപം ആരംഭിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് കൗശിക് ഊന്നിപ്പറയുന്നു. താങ്ങാന്‍ കഴിയുന്നത്ര ചെറിയ തുകയില്‍ പോലും ആരംഭിക്കുക, അത് 500 രൂപ മാത്രമാണെങ്കില്‍ പോലും. 25 വയസ്സുള്ള ഒരാള്‍ പ്രതിമാസം 200 ഡോളര്‍ (ഏകദേശം 16,000 രൂപ) 7% വാര്‍ഷിക വരുമാനത്തില്‍ 65 വയസ്സുവരെ നിക്ഷേപിച്ചാല്‍, അത് ഏകദേശം 5.25 ലക്ഷം ഡോളറായി (4.3 കോടി രൂപ) വളരുമെന്ന് മറ്റൊരു ഉദാഹരണമായി കാണിക്കുന്നു. 35 വയസ്സില്‍ 400 ഡോളര്‍ (32,000 രൂപ) പ്രതിമാസം നിക്ഷേപിക്കുന്നവര്‍ക്കും സമാനമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയും, അതുകൊണ്ട് ആരംഭിക്കാന്‍ ഇനിയും വൈകിയിട്ടില്ല.