ആദായ നികുതിയില്‍ 1.35 ലക്ഷം രൂപ വരെ ഇളവു നേടാം, പലര്‍ക്കും അറിയില്ല ഈ കാര്യങ്ങള്‍

Income Tax Saving
Income Tax Saving

യഥാര്‍ത്ഥത്തില്‍ നികുതിയിനത്തില്‍ 1.35 ലക്ഷം രൂപ വരെ ലാഭിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കും. ഇതിനായി ചിട്ടയോടുകൂടി പണം ചെലവഴിക്കുകയും ചെലവഴിക്കുന്നതില്‍ നികുതി ഇളവ് നേടാന്‍ ശ്രമിക്കുകയും വേണം.

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് പൂര്‍ണ നികുതി ഇളവ് പ്രഖ്യാപിച്ചാണ് ഇക്കുറി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ കൂടി പരിഗണിച്ചാല്‍, പ്രതിവര്‍ഷം 12.75 ലക്ഷം രൂപ വരെസമ്പാദിക്കുന്ന ആര്‍ക്കും പുതിയ നികുതി അടക്കേണ്ടതായി വരില്ല. അതായത്  പ്രതിമാസം 1.06 ലക്ഷം രൂപ ശമ്പളമുള്ളവര്‍ക്ക് ആദായ നികുതിയില്‍ പൂര്‍ണ ഇളവു ലഭിക്കും.

tRootC1469263">

പുതിയ നികുതി വ്യവസ്ഥ ശരിയായി ഉപയോഗിച്ചാല്‍ കൂടുതല്‍ ഇളവു നേടാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൗസ് റെന്റ് അലവന്‍സിന് പുറമെ, കോസ്റ്റ്-ടു-കമ്പനി പാക്കേജ് പുനഃക്രമീകരിച്ചുകൊണ്ട് ഒരു വ്യക്തിയുടെ നികുതി അടവ് കുറയ്ക്കാന്‍ അവസരങ്ങളുണ്ട്.

രാജ്യത്തെ ഓരോ വ്യക്തിക്കും സവിശേഷമായ സാമ്പത്തിക ആവശ്യങ്ങളും മുന്‍ഗണനകളും ഉണ്ട്. ചിലര്‍ യാത്രയ്ക്കായി ചെലവഴിക്കാന്‍ ആഗ്രഹിച്ചേക്കാം, മറ്റുള്ളവര്‍ ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കിയേക്കാം, അല്ലെങ്കില്‍ പുതിയ കാര്യങ്ങള്‍ക്കായി ചെലവഴിച്ചേക്കാം. ഒരു ജിമ്മില്‍ സൈന്‍ അപ്പ് ചെയ്താല്‍ ആരോഗ്യ പോലും നികുതി ഇളവുകള്‍ ലഭിക്കും.

ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാറുണ്ട്. കാരണം ഈ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നികുതി പാലിക്കല്‍ കമ്പനികള്‍ക്ക് തലവേദനയാണ്.

യഥാര്‍ത്ഥത്തില്‍ നികുതിയിനത്തില്‍ 1.35 ലക്ഷം രൂപ വരെ ലാഭിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കും. ഇതിനായി ചിട്ടയോടുകൂടി പണം ചെലവഴിക്കുകയും ചെലവഴിക്കുന്നതില്‍ നികുതി ഇളവ് നേടാന്‍ ശ്രമിക്കുകയും വേണം.

ഇന്ധന, യാത്രാ ചെലവുകള്‍

ജോലിക്കായി ടാക്സിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍, നികുതിയില്ലാതെ മുഴുവന്‍ തുകയും തിരികെ നല്‍കാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വയം ഉടമസ്ഥതയിലുള്ള വാഹനമോ നിങ്ങളുടെ കമ്പനി നല്‍കുന്നതോ ആണെങ്കിലും, ഇന്ധനത്തിന്റെയും പരിപാലനച്ചെലവുകളുടെയും റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യാം. വാഹനം വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെങ്കില്‍, 1.6 ലിറ്ററില്‍ താഴെയുള്ള എന്‍ജിനുള്ള കാറുകള്‍ക്ക് 2,700 രൂപയും വലിയ കാറുകള്‍ക്ക് 3,300 രൂപയും നികുതി നല്‍കേണ്ടതുണ്ട്.

ഡ്രൈവര്‍ ശമ്പളം

മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് ഡ്രൈവറെ നിയമിക്കുന്നതിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന് 900 രൂപയ്ക്ക് മാത്രമാണ് നികുതി ഈടാക്കുക. അതുകൊണ്ടുതന്നെ ഇവിടെ നികുതി ലാഭിക്കാന്‍ കഴിയും.

യാത്രാ അലവന്‍സ് ലീവ്

അവധിക്കാലത്ത് കുടുംബത്തിന്റെ യാത്രാച്ചെലവിന്റെ റീഇംബേഴ്സ്മെന്റ് നാല് വര്‍ഷത്തെ ഒരു ബ്ലോക്കില്‍ രണ്ട് തവണ ക്ലെയിം ചെയ്താല്‍ നികുതി രഹിതമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ LTA CTC യുടെ ഭാഗമാക്കണം. വര്‍ഷാവസാനം നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാനോ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്ലെയിം ചെയ്യാനോ കഴിയില്ല.

ആസ്തികള്‍

കമ്പനി ജീവനക്കാര്‍ക്കായി ആസ്തികള്‍ വാങ്ങാന്‍ സഹായം ചെയ്താല്‍ വലിയ സമ്പാദ്യം സാധ്യമാണ്. സെക്ഷന്‍ 17(2) പ്രകാരം കമ്പനിയുടെ പേരില്‍ വാങ്ങിയ ഗാഡ്ജെറ്റുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വ്യക്തിഗത ഉപയോഗത്തിനായി ജീവനക്കാരന് നല്‍കിയാല്‍ മൂല്യത്തിന്റെ 10% മാത്രമാണ് നികുതി. കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍, നികുതിയില്ല.

ടെലികോം, പത്രങ്ങള്‍

പാന്‍ഡെമിക് സമയത്ത് ആളുകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബില്ലുകള്‍ കുതിച്ചുയര്‍ന്നു. ഈ ചെലവുകളുടെ റീഇംബേഴ്സ്മെന്റുകള്‍ ജീവനക്കാരന് നികുതി രഹിതമാണ്. എന്നാല്‍, നിങ്ങള്‍ യഥാര്‍ത്ഥ ബില്ലുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതുപോലെ, പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ബില്ലുകളുടെ റീഇംബേഴ്സ്മെന്റുകള്‍ ലഭിക്കാന്‍ യഥാര്‍ത്ഥ ബില്ലുകള്‍ നല്‍കിയാല്‍ നികുതി രഹിതമാണ്.

ഭക്ഷണ കൂപ്പണുകള്‍

ഒരു തവണത്തെ ഭക്ഷണത്തിന് 50 രൂപ വരെ നികുതി രഹിതമാണ്, പ്രതിമാസം ഏകദേശം 2,200 രൂപ ഇതുവഴി നികുതി രഹിതമായിരിക്കും. ഈ ആനുകൂല്യം വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും, പലരും ഇത് ഉപയോഗിച്ചിരുന്നില്ല. ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിച്ചതോടെ  ജീവനക്കാര്‍ക്ക് എല്ലാ ഭക്ഷണത്തിനും ബില്ല് സൂക്ഷിക്കാതെ തന്നെ ഈ ആനുകൂല്യം ഉപയോഗിക്കാല്‍ എളുപ്പമാക്കി.

പഠനവും ഫിറ്റ്‌നസും

ചില കമ്പനികള്‍ ജിമ്മില്‍ സൈന്‍ അപ്പ് ചെയ്യുന്നതിനോ അല്ലെങ്കില്‍ തൊഴിലാളികളുടെ മികവ് വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോഴ്‌സുകളുമായോ ഉള്ള ചെലവ് വഹിക്കാന്‍ തയ്യാറാണ്. ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ യഥാര്‍ത്ഥ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

Tags