പടിക്കൽ കൊണ്ടു കലം ഉടച്ചു : കണ്ണൂർ ദസറ ഡ്രോൺ ഷോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ, പ്രതിരോധത്തിലായി കോർപറേഷൻ

Breaking a pot with a step: Social media trolls troll against Kannur Dussehra drone show, corporation on the defensive

കണ്ണൂർ: 500 ഡ്രോൺ കൊണ്ട് ആകാശത്ത് വർണ വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂർ കോർപറേഷൻ കണ്ണൂർ ദസറ യുടെ സമാപനത്തിലൊരുക്കിയ ഡ്രോൺ പരിപാടി കുളമായി. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ ദസറ യുടെ ബ്രോഷർ പ്രകാശനം ചെയ്തു കൊണ്ട് ഡ്രോൺ ഷോ കേരളത്തിൽ ആദ്യമായി കണ്ണൂരിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശനാണ് എക്സ്ക്ളൂസിവ് വാർത്ത പോലെ പ്രഖ്യാപിച്ചത്. എന്നാൽ ജവഹർ സ്‌റ്റേഡിയത്തിൽ കണ്ണിൽ എണ്ണയൊഴിച്ചു കാത്തു നിന്ന ആ ബാലവൃദ്ധം  ജനങ്ങളെ നിരാശരാക്കി കൊണ്ടു10 മിനുട്ട് കൊണ്ടു ഡ്രോൺ ഷോ അവസാനിപ്പിച്ചു വിസ്മയം തേടിയെത്തി വർ നിരാശരായി മടങ്ങുകയും ചെയ്തു.

വ്യാഴാഴ്ച്ച പതിനൊന്ന് മണിക്ക് നടത്തിയ ഡ്രോൺ ഷോ കാണാൻ ആബാലവൃദ്ധം ജനങ്ങൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. തങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള വിസ്മയം കാണാതെ നിരാശരായി മടങ്ങിയ ജൻസികൾ സോഷ്യൽ മീഡിയയിലുടെ കമൻ്റിട്ടാണ് കോർപറേഷനെതിരെ കലിപ്പ് തീർത്തത്. കണ്ണൂർ കോർപ്പറേഷൻ ദസറ ആഘോഷത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഡ്രോൺ ഷോക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ ചിലർ ട്രോൾ പൊങ്കാലയിട്ടത്.
മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന സംഘമാണ് കണ്ണൂരിലും ഷോ സംഘടിപ്പിക്കുന്നതെന്നാണ് മേയർ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം മൊത്തത്തിൽ തുടക്കത്തിലെ പാളുകയായിരുന്നു 500 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആകാശത്ത് തെളിഞ്ഞ 'ഒരു ആന, ഒരു തെങ്ങ്, കുതിര' തുടങ്ങിയ ലളിതമായ രൂപങ്ങൾ ആളുകളെ നിരാശരാക്കി.

ആഘോഷം ഒറ്റ നിമിഷം കൊണ്ട് കുളമാക്കി എന്ന തരത്തില്‍ പരിഹാസ കമന്‍റുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. ജയിലറിൽ മോഹൻലാൽ ഇതിൽ കൂടുതൽ സമയം ഉണ്ടായിരുന്നു, ജയിലർ ആയിരുന്നു ഭേദം എന്നിങ്ങനെയുള്ള കമൻ്റുകളാണ് അധികവുമുള്ളത്. ഒരു ആന ഒരു തെങ്ങ് ഒരു താങ്ക്സ് ഇന്ദിര ഡ്രോൺ ഷോ 3G, ഒരു മിന്നായം പോലെ തുടങ്ങി ഒട്ടേറെ പരിഹാസ കമൻറുകൾ ആണ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ നിറയുന്നത്.
 റോഡ് അറ്റകുറ്റപ്പണികൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടില്ലെന്ന് പറയുന്ന കോർപ്പറേഷൻ ഇത്തരം പരിപാടികൾക്കായി വൻ തുക ചിലവഴിച്ചതിനെതിരെയും ജനങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. പരിപാടിയുടെ  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹാസരൂപേണെ പ്രചരിക്കുന്നുണ്ട്. നേരത്തെ ദസറയിൽ മാംസഭക്ഷണങ്ങളുമായി ഫുഡ് ഫെസ്‌റ്റിവൽ നടത്തുന്നത് വിവാദമായപ്പോൾ കോർപറേഷൻ അതു പിൻവലിച്ചു തടിയൂരിയുന്നു കണ്ണൂരുകാരിയായ ചലച്ചിത്രനടി കണ്ണൂർ ശ്രീലതയ്ക്ക് അവസരം നിഷേധിച്ചതും വിവാദമായിരുന്നു.

Tags