മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചെന്ന് ബോബി ഡിയോള്‍, വെള്ളമടി നിര്‍ത്തിയപ്പോള്‍ ശരീരത്തില്‍ സംഭവിച്ചത് ഈ അത്ഭുതകരമായ മാറ്റങ്ങള്‍
മദ്യം ഉപേക്ഷിക്കുന്നത് ശരീരത്തിന് ഒരു 'റീസെറ്റ്' നല്‍കുന്നതുപോലെയാണ്. മദ്യപിക്കുന്നത് നിര്‍ത്തുന്നതോടെ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മുംബൈ: ബോളിവുഡിന്റെ 'ലോര്‍ഡ് ബോബി' എന്നറിയപ്പെടുന്ന നടന്‍ ബോബി ഡിയോള്‍ മദ്യപാനം പൂര്‍ണമായി നിര്‍ത്തിയതായി വെളിപ്പെടുത്തി. അനിമല്‍, ഗുപ്ത്, സോള്‍ജര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോബി, നടന്‍ രണ്‍വീര്‍ സിംഗിന്റെ 'ദി രണ്‍വീര്‍ ഷോ' പോഡ്കാസ്റ്റിലാണ് ജീവിതമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
tRootC1469263">കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ മദ്യം തൊട്ടിട്ടേയില്ല. ഇപ്പോള്‍ എനിക്ക് അത്ഭുതകരമായ ഊര്‍ജവും മാനസിക വ്യക്തതയും അനുഭവപ്പെടുന്നു, ബോബി പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് പഴയ ശീലങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹാങ്ങോവര്‍ ഇല്ലാതെ ഉണരുന്നത് ഒരു പുതിയ അനുഭവമാണ്. മനസ്സ് കൂടുതല്‍ ശാന്തവും ശരീരം കൂടുതല്‍ ഊര്‍ജസ്വലവുമാണെന്ന് അദ്ദേഹം പറയുന്നു.
മദ്യം ഉപേക്ഷിക്കുന്നത് ശരീരത്തിന് ഒരു 'റീസെറ്റ്' നല്‍കുന്നതുപോലെയാണ്. മദ്യപിക്കുന്നത് നിര്‍ത്തുന്നതോടെ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മദ്യപിക്കുന്നത് നിര്‍ത്തുമ്പോള്‍ ലിവറും രക്തവും മദ്യത്തിന്റെ വിഷാംശം പുറന്തള്ളിത്തുടങ്ങും. നേരിയ തലവേദന, ഉത്കണ്ഠ, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഉറക്കത്തിന്റെ ഗുണനിലവാരം ആദ്യരാത്രി മുതല്‍ തന്നെ മെച്ചപ്പെടും. ത്വക്ക് വ്യക്തമാകുകയും കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയുകയും ചെയ്യും.
ശരീരത്തിലെ കൊഴുപ്പ് നിക്ഷേപം കുറയുകയും എന്‍സൈം തോത് സാധാരണനിലയിലെത്തുകയും ചെയ്യും. മദ്യത്തിലെ കലോറി ഇല്ലാതാകുന്നതിനാല്‍ ശരീരഭാരം 1-2 കിലോ വരെ ഭാരം കുറയാം. ദഹനം മെച്ചപ്പെടും. രക്തസമ്മര്‍ദ്ദം സ്ഥിരതയാര്‍ജിക്കും, ഹൃദ്രോഗസാധ്യത 25% വരെ കുറയും. രോഗപ്രതിരോധ കോശങ്ങള്‍ വര്‍ധിക്കുകയും അണുബാധകളോടുള്ള പ്രതിരോധം ശക്തമാവുകയും ചെയ്യും. കൊളാജന്‍ ഉത്പാദനം കൂടി ചര്‍മം യുവത്വം വീണ്ടെടുക്കും.
ക്രോണിക് രോഗങ്ങള്‍ തടയപ്പെടുന്നതിലൂടെ 5-10 വര്‍ഷം അധികം ജീവിക്കാം. ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവ കുറയുകയും സ്വാഭാവിക 'യൂഫോറിയ' അനുഭവപ്പെടുകയും ചെയ്യും.
മദ്യം ഉപേക്ഷിച്ചത് എന്റെ ശരീരത്തിനും മനസ്സിനും ഞാന്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ബോബി ഡയോള്‍ പറയുന്നത്. ബോബി ഡിയോളിന്റെ വാക്കുകള്‍ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് പ്രചോദനമാകുകയാണ്.
.jpg)

