പൂക്കാതിരിക്കാൻ എനിക്കാവതില്ലേ;കണിയ്ക്ക് മുമ്പേ കൊഴിയുന്ന കണിക്കൊന്ന

Can't I help it not to bloom? A flower that falls before it can blossom?
Can't I help it not to bloom? A flower that falls before it can blossom?

പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന നാട്ടിലെയും നഗരങ്ങളിലെയും വര്‍ണക്കാഴ്ചയാണ് .മേടം ഒന്നിന് വിഷുക്കണി ഒരുക്കാന്‍ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കൊന്നപ്പൂക്കൾ .വിഷുവിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മിക്കയിടങ്ങളിലും കണിക്കൊന്ന പൂവിട്ടു .

കേരളത്തിലങ്ങോളമിങ്ങോളം   ഫെബ്രുവരി പകുതിയായപ്പോഴേക്കും പൂത്തുലഞ്ഞ കൊന്നമരങ്ങളാണ്  ദൃശ്യമാകുന്നത്  ഇങ്ങനെ കൊന്ന പൂത്താൽ വിഷു ആവുമ്പോഴേക്കും കൊന്നപൂക്കൾ ബാക്കിയുണ്ടാവുമോ, എല്ലാം കൊഴിഞ്ഞുതീരില്ലേ എന്നൊക്കെ ആശങ്കപ്പെടുന്നവരും ഏറെയാണ്.അതിനാൽ തന്നെ കണിക്കൊന്നയ്ക്ക് വിഷു വിപണിയില്‍ വന്‍ വിലയാണ് ഈടാക്കുന്നതും  . 

Can't I help it not to bloom? A flower that falls before it can blossom?

സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമില്ലാതെ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകില്ല. വിഷുവിന്റെ വരവറിയിച്ച് കൊന്നകൾ പൂത്തുലഞ്ഞു തുടങ്ങുന്നത് ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തെ കൂടി  വീണ്ടെടുക്കുന്നതാണ്. ഇത്തവണത്തെ വിഷു എത്താൻ ദിവസ ങ്ങൾ ബാക്കി നിൽക്കെ പലയിടത്തും കൊന്നപ്പൂക്കൾ വിടർന്ന്  കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. 

പലയിടത്തും വിഷുവിന് കണി ഒരുക്കാൻ പണം നൽകി കണിക്കൊന്ന വാങ്ങേണ്ട സാഹചര്യമുണ്ട്. മണ്ണിലെ ജലാംശം കുറയുന്നതിന് അനുസരിച്ച് കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നാണ് പറയപ്പെടുന്നത്.

വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ഉഷ്ണമേഖലാ സസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് കണിക്കൊന്ന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തമ  ഉദാഹരണമായി പലരും കണിക്കൊന്നയുടെ കാലം തെറ്റിയുള്ള പൂക്കാലം എടുത്തുകാട്ടുന്നു.

കൊന്നയിലെ പുഷ്പിക്കൽ ഹോർമോൺ ആണ് ‘ഫ്ലോറിജൻ’. മണ്ണിൽ വെള്ളത്തിന്റെ അംശം കുറയുമ്പോഴും വായുവിൽ ഈർപ്പസാന്നിധ്യം ഇല്ലാതാകുമ്പോഴുമാണ്  ഇത് ഉൽപാദിപ്പിക്കുന്നത്. നിലവിൽ അമിത മഴ പെയ്താലും ഉടൻതന്നെ മണ്ണിലെ ഈർപ്പം ഇല്ലാതായി വരണ്ടുപോകുന്നു. ഇത് കണിക്കൊന്നയുടെ പുഷ്പിക്കലിന്  അനുകൂല സാഹചര്യം ഒരുക്കുന്നു.

അതാത് കൊല്ലത്തെ ഇടവപ്പാതിയുടെയും തുലാവർഷത്തിന്റേയും ഏറ്റക്കുറച്ചിലനുസരിച്ച് മരങ്ങളുടെ പൂക്കാലം അൽപ്പം  വ്യത്യാസപ്പെടും. പ്രത്യേകിച്ചും തുലാവർഷം കുറയുകയും തുടർന്നുളള വേനൽ കൂടുകയും ചെയ്താൽ കൊന്ന കുറച്ച്  നേരത്തെ പൂത്തെന്നിരിക്കും. 

ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും ചെടികൾ തളിർക്കുന്നതിനെയും പൂക്കുന്നതിനെയും സ്വാധീനം ചെലുത്തുന്നുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ അളവും ഊഷ്‌മാവും ചെടികളെ ബാധിക്കുന്നുണ്ട്. അതനുസരിച്ച് അവയുടെ പൂവിടലിലും വ്യത്യാസം വരാം.

Tags