'ഇവർ നയിക്കട്ടെ ഇവരാണുത്തമം?' പാർട്ടി നേതൃത്വത്തിൻ്റെ വിലക്ക് മറികടന്ന് ബ്ലാത്തൂരിൽ വീണ്ടും പി ജയരാജന് അനുകൂലമായി ഫ്ലക്സ് ബോർഡ് ഉയർന്നു
ഇരിക്കൂർ : സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൻ്റെ വിലക്ക് മറികടന്ന് ഇരിക്കൂർ ബ്ലാത്തൂരിൽ വീണ്ടും പി ജയരാജനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോർഡ് ഉയർന്നു.ഇവർ നയിക്കട്ടെ ഇവരാണുത്തമം? എന്ന വാചകത്തോടെ പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രം ഉൾപ്പടുത്തിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാർട്ടിക്ക് വേണ്ടതെന്നും ആവശ്യങ്ങൾക്ക് പാർട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല വേണ്ടതെന്നും ഫ്‌ളക്‌സിൽ വിമർശനമുണ്ട്.
അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂവെന്നും നേതൃത്വത്തിനെതിരെ വിമർശനം ഉണ്ട്. 'ബ്ലാത്തൂർ സഖാക്കൾ' എന്ന പേരിലാണ് ഫ്‌ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം മറികടന്നാണ് വീണ്ടും ഫ്‌ലക്‌സ് ബോർഡുകൾ ഉയരുന്നത്.
അതിനിടെ കണ്ണൂർ പയ്യന്നൂരിൽ സിപിഐഎം ഏരിയാ നേതാക്കൾക്കെതിരെയും വ്യാപകമായി പോസ്റ്റർ പതിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിക്കാൻ കൂട്ടുനിന്നത് ഏരിയ നേതാക്കളെന്നാണ് ആക്ഷേപം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു പാർട്ടിയെ രക്ഷിക്കണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് മാപ്പില്ല, സഖാക്കൾ എന്ന പേരിലാണ് കോറോം അമ്പലത്തറ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഏരിയാ സെക്രട്ടറി പി സന്തോഷ്, മുൻ എംഎൽഎ സി കൃഷ്ണൻ, ഡിവൈഎഫ്‌ഐ നേതാവ് സരിൻ ശശി എന്നിവരുടെ പേര് എടുത്തുപറഞ്ഞാണ് പോസ്റ്ററുകൾ. വിഭാഗീയ പ്രവർത്തനത്തിലൂടെ പാർട്ടിയെ തോൽപ്പിച്ച ഒറ്റുകാർതോൽപ്പിച്ച ഒറ്റുകാർ എന്നാണ് പോസ്റ്ററിലെ വാചകം
.jpg)

