കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ്, തെളിവ് ഹാജരാക്കാനാകാതെ കെ സുരേന്ദ്രന്‍

K Surendra PP Divya

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കേസിലെ പ്രധാന കുറ്റവാളിയാണ്. കളക്ടര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആളാണ്. അന്തര്‍ധാര ശക്തമായത് കൊണ്ടാണ് കളക്ടര്‍ക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകാത്തത്.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ജീവനെടുത്ത വിവാദ പെട്രോള്‍ പമ്പിന് പിന്നില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവാണെന്ന ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തെളിവ് ഹാജരാക്കാനായില്ല. നവീന്‍ ബാബുവിന്റെ വിയോഗത്തിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ ഡിസിസി അംഗത്തിന് പങ്കുണ്ടെന്ന് ആരോപിച്ചത്. ഉടന്‍ തെളിവ് പുറത്തുവിടുമെന്നും വെളിപ്പെടുത്തി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെളിവുനല്‍കാന്‍ സുരേന്ദ്രന് സാധിച്ചില്ല.

tRootC1469263">

കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ബിനാമി മാത്രമാണ്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കേസിലെ പ്രധാന കുറ്റവാളിയാണ്. കളക്ടര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആളാണ്. അന്തര്‍ധാര ശക്തമായത് കൊണ്ടാണ് കളക്ടര്‍ക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകാത്തത്. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ദിവ്യയെ എതിര്‍ക്കുക, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുകൂലിക്കുക എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

പ്രശാന്തന്‍ എന്നയാളാണ് എന്‍ഒസിക്കുവേണ്ടി എഡിഎമ്മിനെ സമീപിച്ചത്. സിപിഎം ജില്ലാ നേതാക്കളുടെ അടുത്ത ബന്ധുകൂടിയാണ് പ്രശാന്തന്‍. ഇയാള്‍ക്കെതിരെ ആരോപണം ശക്തമാകവെയായിരുന്നു സുരേന്ദ്രന്‍ കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല.

PP Divya K surendran

Tags