ഹരിയാന വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഒരു കിലോ ജിലേബി അയച്ചുകൊടുത്ത് ബിജെപി, പക്ഷെ പണം..

Rahul Gandhi
Rahul Gandhi

ന്യൂഡല്‍ഹി: ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹാട്രിക് വജയം നേടിയപ്പോള്‍, കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ അവര്‍ മറന്നില്ല. ഇപ്രാവശ്യം ഒരു കിലോ ജിലേബിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ബിജെപി അയച്ചുകൊടുത്തത്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ബികനെര്‍വാല സ്റ്റോറില്‍ നിന്ന്  നികുതി ഉള്‍പ്പെടെ 609 രൂപ വിലയുള്ള ഒരു കിലോ ജിലേബിക്ക് ബിജെപി ഓര്‍ഡര്‍ നല്‍കി.

tRootC1469263">

സ്വീകര്‍ത്താവിന്റെ പേരില്‍, ഹരിയാന ബിജെപി 'രാഹുല്‍ ഗാന്ധിക്ക് ജലേബി' എന്ന് എഴുതിയിരുന്നു. ജിലേബി ഓര്‍ഡറിലെ പ്രധാന ട്വിസ്റ്റ് പണമടയ്ക്കലിന്റെ കാര്യത്തിലായിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറി ആയിരുന്നു ഓര്‍ഡര്‍. വിജയത്തിനിടയിലും രാഹുലിനേയും കോണ്‍ഗ്രസിന് കണക്കിന് പരിഹസിക്കാന്‍ ബിജെപി ഒപ്പിച്ച പണി വാര്‍ത്താപ്രാധാന്യം നേടി.

വോട്ടെണ്ണല്‍ ദിവസമായ ഒക്ടോബര്‍ 8 ന്, വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍, ഹരിയാനയെ തുടര്‍ച്ചയായി മൂന്നാം തവണയും നിലനിര്‍ത്താന്‍ ബിജെപി കുതിക്കുമ്പോള്‍, ജിലേബി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി.

ഹരിയാനയിലെ ഗുഹാനയിലെ ഒരു പ്രാദേശിക കടയില്‍ നിന്ന് ജിലേബി രുചിച്ചറിഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അത് തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ജിലേബി വ്യാവസായിക തലത്തില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ അത് ഇന്ത്യയുടെയും ലോകത്തിന്റെയും എല്ലാ കോണുകളിലും എത്താന്‍ കഴിയും.

ഹരിയാന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ചരിത്ര വിജയം ആഘോഷിക്കാന്‍ ബിജെപി ജിലേബിയെ കൂട്ടുപിടിച്ചത് ഈ സംഭവത്തെ തുടര്‍ന്നാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭജന്‍ലാല്‍ ശര്‍മ്മ ഒരു പടി കൂടി മുന്നോട്ട് പോയി ജിലേബികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും കാണാം.

Tags