കണ്ണൂരിലെ ബി.ജെ.പി നേതാവിൻ്റെ കൊലപാതകം: ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും, കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു


പൂർവ്വ വിദ്യാർത്ഥിനിയായ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ.
കണ്ണൂർ : ഇരിക്കൂർ കല്യാട് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ മാതമംഗലം കൈതപ്രത്ത് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കെ.കെ. രാധാകൃഷ്ണൻ്റെ കൊലപാതകത്തിൽ ആസൂത്രിത ഗൂഡാലോചനയുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കൂട തൽ വിശാദാംശങ്ങൾ ലഭിക്കുന്നതിനായി ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴിയെടുക്കും. റിമാൻഡിലായ എൻ.കെ സന്തോഷ് സി.പി.എം. പ്രവർത്തകനാണെങ്കിലും കൊലപാതകത്തിന് വ്യക്തിവൈരാഗ്യമാണെന്നാണ് പൊലിസ് പറയുന്നത്.
പൂർവ്വ വിദ്യാർത്ഥിനിയായ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്റെ വിരോധത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം.
രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുൻകൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ ശല്യം ചെയ്യുകയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റി അംഗമാണ് രാധാകൃഷ്ണന്റെ ഭാര്യ. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബ്ളാങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. മുഖാമുഖം നിന്ന് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം.

വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. രാധാകൃഷ്ണന്റെ പുതിയ വീടിന്റെ നിർമ്മാണച്ചുമതല സന്തോഷിനായിരുന്നു. എന്നാല്‍, ഭാര്യയുമായുള്ള അടുപ്പം മനസിലാക്കിയ രാധാകൃഷ്ണൻ, സന്തോഷിനെ വീടുപണിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണം നടക്കുന്ന വീട്ടിലേക്ക് എത്തി. ഇവിടെവെച്ച് നടന്ന തർക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നും രാധാകൃഷ്ണനെ കൊലപ്പെടുത്താൻ പ്രതി സന്തോഷ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
ഇയാൾ വെടിവയ്ക്കാനുപയോഗിച്ച തോക്ക് രാധാകൃഷ്ണൻ്റെ ഭാര്യയുടെ അമ്മ താമസിക്കുന്ന വാടക വീടിൻ്റെ മോട്ടോർ പമ്പ് വയ്ക്കുന്ന വിറകുപുരയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കുന്നതോക്കാണിത്. എന്നാൽ ഈ തോക്കിന് ലൈസൻസില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചായത്തിൻ്റെ കാട്ടു പന്നി ഷൂട്ടേഴ്സ് സംഘത്തിലെ അംഗമാണ് സന്തോഷ്.
Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട