കഴുത്തിൽ സർവീസ് വയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്; കരിമ്പത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Biker seriously injured after service wire gets tangled around his neck; Major tragedy averted in Karimbath

തളിപ്പറമ്പ്: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കരിമ്പം ഇ ടി സി കില ബസ് സ്റ്റോപ്പിന് സമീപത്തെ വളവിൽ വൈദ്യുതി പോസ്റ്റിൽ നിന്നും സർവീസ് വയർ പൊട്ടിവീണ് അപകടം. സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കഴുത്തിൽ ആഴത്തിൽ മുറിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പൂമംഗലം സ്വദേശി എം. സുരേഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കരിമ്പം  ഇ ടി സി കില ബസ് സ്റ്റോപ്പിന് സമീപത്തെ വളവിലാണ് സർവീസ് വയർ പൊട്ടിവീണ് പൊട്ടി വീണ് അപകടക്കെണിയായത്.കഴിഞ്ഞ ദിവസം ഇതുവഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പൂമംഗലം സ്വദേശി എം. സുരേശൻ കഴുത്തിൽ സർവീസ് വയർ കുരുങ്ങി റോഡരികിലേക്ക് തെറിച്ചു വീണു.

Biker seriously injured after service wire gets tangled around his neck; Major tragedy averted in Karimbath

രാത്രിയായിരുന്നു സംഭവം.വേഗത കുറച്ചു വന്നതിനാലാണ് വലിയൊരു അപകടത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്.  കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു.അപകടത്തിൽ കഴുത്തിലെ ഞരമ്പ് മുറിഞ്ഞ ഇദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശാസ്ത്രക്രിയ നടത്തി.കേരള ബാങ്ക് പിലാത്തറ ശാഖയിലെ നൈറ്റ് വാച്ച്മാനാണ് ഇദ്ദേഹം.റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി വയർ വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ്  അപകടാവസ്ഥയുണ്ടായത്.

വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ സർവീസ് വയറിൽ തട്ടിയതാകാം ഇത് പൊട്ടിവീഴാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.നാട്ടുകാർ ചേർന്ന് ഉടൻതന്നെ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിരുന്നു. ഇവരെത്തി താൽക്കാലികമായി സർവീസ് വയർ ഉയർത്തി കെട്ടി.ശേഷം ചൊവ്വാഴ്ച 
 പുതിയ കേബിളുകൾ കൊണ്ടുവന്ന് അറ്റകുറ്റ പ്രവർത്തി നടത്തി. സമീപപ്രദേശത്ത് സമാനമായ രീതിയിൽ കുറച്ച് താഴ്ന്നു നിന്ന  കേബിളുകൾ   ഇത്തരത്തിൽ ഉയർത്തി കെട്ടി അപകട ഭീഷണി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ അധികൃതരുടെ കൃത്യമായ പരിശോധന അത്യാവശ്യമാണെന്നാണ് ജനങ്ങൾ പറയുന്നത്

Tags